വേറിട്ട ആഘോഷവുമായി വിദ്യാര്‍ഥികള്‍
മലപ്പുറം: സ്കൂള്‍ പൂട്ടുന്ന ദിവസം കളര്‍ പൊടിയെറിഞ്ഞും റോഡ് ബ്ലോക്ക് ചെയ്തും ആഘോഷം നടത്തുന്നവര്‍ക്കിടയില്‍ വേറിട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍. മങ്ങാട്ടുപുലം എഎംയുപി സ്കൂളിലെ കുട്ടികളാണ് സ്കൂള്‍ അടക്കുന്ന ദിവസം തങ്ങളുടെ ‘ചേച്ചിക്ക്’ പുതുവസ്ത്രം നല്കി ആഘോഷം നടത്തിയത്. സ്കൂളിലെ പാചകത്തൊഴിലാളി സതി ചേച്ചിക്കാണ് കുട്ടികള്‍ വസ്ത്രം നല്‍കിയത്.
ഇതിന് മുമ്പും വേറിട്ട പ്രവര്‍ത്തനത്തിലൂടെ മാതൃകയായ വിദ്യാര്‍ഥികളാണ് മങ്ങാട്ടുപുലം സ്കൂളിലേത്. പ്രദേശത്തെ ക്ലബ്ബ് സംഘടിപ്പിച്ച വണ്‍ഡേ ടൂര്‍ണമെന്റില്‍ കളിച്ചതിന് ലഭിച്ച ക്യാഷ് പ്രൈസ് സുഹൃത്തിന് നല്കി സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ താരമായിരുന്നു. മാസ്ക് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പ്രദര്‍ശന മത്സരത്തിന് ഇറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പഴയകാല കളിക്കാരനാണ് ക്യാഷ് അവാര്‍ഡ് നല്‍കിയത്. സ്കൂളിലെ തന്നെ കുട്ടികള്‍ രണ്ട് ടീമായാണ് മത്സരിച്ചത്. രണ്ട് ടീമിനും ലഭിച്ച തുക കുട്ടികള്‍ തങ്ങളുടെ സുഹൃത്തായ സനേഷിന് നല്‍കുകയായിരുന്നു.
ഗര്‍ഭിണിയായിരിക്കെ അമ്മക്ക് സംഭവിച്ച അപകടത്തിലൂടെ ജനനം മുതലെ
കിടപ്പിലായതാണ് സനേഷ്. കളിച്ച ലഭിച്ച തുക മുഴുവന്‍ അധ്യാപകനൊപ്പം സനേഷിന്റെ വീട്ടിലെത്തി കുട്ടികള്‍ തന്നെ കൈമാറി. നാടിനെയും നാട്ടുകാരെയും ദുരിതത്തിലാഴ്ത്തി സ്കൂളിലെ അവസാന ദിവസം ആഘോഷിക്കുന്നവര്‍ക്കിടയില്‍ വേറിട്ട മാതൃകയാവുകയാണീ വിദ്യാര്‍ഥികള്‍.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]