സ്കൂള്‍ അവസാനിച്ച ദിവസം യൂണിഫോമുകള്‍ അഭയാര്‍ത്ഥികള്‍ക്ക് ദാനംനല്കി മലപ്പുറത്തെ വിദ്യാര്‍ഥികള്‍
കൊണ്ടോട്ടി : ഇ എം ഇ എ ഹൈസ്ക്കൂള് 2017- 18 എസ് എസ് എല്‍ സി ബാച്ച് അവസാന പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് പടിയിറങ്ങിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ യൂണിഫോമുകള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് ദാനം നല്‍കിയാണ് വിദ്യാര്‍ഥിസമൂഹത്തിന് മികച്ച മാതൃകയാകയായത്. സ്കൂള്‍ ലീഡര്‍ പി മുഹമ്മദ് അമീനില്‍ നിന്നും യൂണിഫൊം സ്വീകരിച്ച് കൊണ്ടോട്ടി അഡീഷണല്‍ എസ് ഐ ശ്രീ മജീദ് പരിപാടി ഉല്‍ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് ബഷീര്‍ മേചീരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമകാലിക കലാലയത്തിലെ അവസാനദിനം പുസ്തകങ്ങള്‍ വലിച്ച് കീറി കാറ്റില്‍ പറത്തിയും, യൂണിഫോമുകള്‍ കീറിയും , ശബ്ദകോലാഹലങ്ങളും കളറുകളും പടക്കങ്ങളുമൊക്കെയായി ആഭാസകരമായ രീതിയില്‍ അഴിഞ്ഞാടുമ്പോള്‍ ഇ എം ഇ എ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നത് . സ്കൂളില്‍ ഈ അധ്യായന വര്‍ഷത്തിന്റെ ആരംഭത്തില്‍ തുടക്കം കുറിച്ച ‘നമ്മുടെ കുട്ടി ‘ പദ്ധതിയുടെ സമാപനം കൂടിയായിരിന്നു ഈ യൂണിഫോം ദാന ചടങ്ങ് . നാട്ടുകാരുടെയും രക്ഷിതാക്കളുടേയും പരിപൂര്‍ണ്ണ സഹകരണം പരിപാടിക്കുണ്ടായിരുന്നു.
ഹെഡ് മാസ്റ്റര്‍ പിടി ഇസ്മയില്‍ മാസ്റ്റര്‍, ബഷീര്‍ തൊട്ടിയന്, പികെഎം ശഹീദ് , അനസ് വലിയപറമ്പ, കെ എം റികാസ്, നിസാമുദ്ധീന്‍, റഷിദ് പെരുവള്ളൂര്‍, ഇടി സഫീര്‍, എന്‍ മന്‍സൂര്‍, കെവി അഷറഫ് , എം അഹമ്മദ് കുട്ടി , എം വി ശിഹാബ് എന്നിവര്‍ സംസാരിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]