ലീഗ് അണികളോട് ഖേദം പ്രകടിപ്പിച്ച് സുരാജ് വെഞ്ഞാറാമൂട്

ലീഗ് അണികളോട് ഖേദം പ്രകടിപ്പിച്ച് സുരാജ് വെഞ്ഞാറാമൂട്

തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തെ കുറിച്ച് എഴുതിയ കുറിപ്പില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സുരാജ് വെഞ്ഞാറാമൂട്. ‘മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബും എല്ലാം’ വിശദീകരണത്തില്‍ അദ്ദേഹം പറയുന്നു. മുസ്‌ലിം ലീഗും കുഞ്ഞാലിക്കുട്ടിയും കോണി ചിഹ്നവും ഇല്ലാത്ത യഥാര്‍ഥ മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന സിനിമ എന്ന പരാമര്‍ശമാണ് സൂരാജിനെ വെട്ടിലാക്കിയത്. സുരാജിന്റെ പോസ്റ്റിനെതിരെ ലീഗ് അണികള്‍ രംഗത്ത് വന്നിരുന്നു. താരം പോസ്റ്റ് എഡിറ്റ് ചെയ്‌തെങ്കിലും രക്ഷയുണ്ടായിരുന്നില്ല. തുടര്‍ന്നാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

മലപ്പുറത്തിന്റെ സ്‌നേഹവും, ഫുട്‌ബോളും ലാളനയും എല്ലാ അര്‍ത്ഥത്തിലും കാണിച്ചു തന്ന ഒരു സിനിമ എന്ന് മാത്രമാണ് ഇന്നലെ എഴുതിയ നിരൂപണത്തില്‍ ഉദ്ദേശിച്ചത്, മലപ്പുറത്തിന്റെ സ്‌നേഹവും കരുത്തും എല്ലാമാണ് മുസ്ലിം ലീഗും കുഞ്ഞാലി കുട്ടി സാഹിബും എല്ലാം, സുഡാനി എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ സ്‌നേഹവും മറ്റൊരു ജീവനോടുള്ള കരുതലും വേറെ ഒരു ആംഗിളില്‍ പ്രേക്ഷകര്‍ക്ക് കാണിച്ചു സുഡാനി ഫ്രം നൈജീരിയ എന്ന് മാത്രമാണ് ഉദ്ദേശിച്ചത്…
ഞാന്‍ എഴുതിയതില്‍ ഏതെങ്കിലും രീതിയില്‍ ആര്‍ക്കെങ്കിലും മനപ്രയാസം നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നു…
സുരാജ് !

Sharing is caring!