സുഡാനി ഫ്രം നൈജീരിയയലൂടെ മലപ്പുറത്തിന്റെ യഥാര്ഥ കാഴ്ച പകര്ത്തുകയായിരുന്നുവെന്ന് സംവിധായകനും തിരക്കഥാകൃത്തും
മലപ്പുറം: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലപ്പുറത്തിന്റെ യഥാര്ഥ കാഴ്ച പകര്ത്തുകയായിരുന്നു തങ്ങളെന്ന് സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു.
കേരളീയ സാംസ്കാരിക മണ്ഡലത്തില് ഇടം പിടിച്ച ധാരണകള്ക്കപ്പുറമുള്ള മലപ്പുറത്തിന്റെ യഥാര്ഥ ജീവതമാണു സുഡാനി ഫ്രം നൈജീരിയയലൂടെ തങ്ങള് അവതരിപ്പിച്ചതെന്നുസംവിധായകന് സക്കറിയയും തിരക്കഥാകൃത്ത് മുഹ്സിന് പെരാരിയും പറഞ്ഞു.
സിനിമയിലൂടെ മലപ്പുറത്തിന്റെ യഥാര്ഥ കാഴ്ച പകര്ത്തുകയായിരുന്നു തങ്ങള്, മലപ്പുറം പ്രസ് ക്ലബില് നടത്തിയ മീറ്റ് ദി ഗസ്റ്റ് പരിപാടിയില് സംസാരിക്കുകയായിരുന്നു ഇരുവരും. കേരളീയ സാംസ്കാരിക മണ്ഡലത്തില് ഇടം പിടിച്ച ധാരണകള്ക്കപ്പുറമാണു ജീവിക്കുന്ന മലപ്പുറം. മലപ്പുറത്തിന്റെ ജീവതമാണു യഥാര്ഥത്തില് ഞങ്ങളുടെ സിനിമ. ആര്ക്കും മറുപടി പറയാനല്ല. അതിനും മുകളില് നിന്ന് പറയാനുളള സിനിമ പറയുക എന്ന രീതിയാണു സ്വീകരിച്ചത്. യാഥാര്തമായി കഥപറയുകയും മലപ്പുറത്തെ ചിത്രീകരിക്കുകയും ചെയ്തതില് വിജയിച്ചുഎന്നുവേണം കരുതാന്. സിനിമയെ കേരളീയ സമൂഹം ഏറ്റെടുത്തു എന്നത് ഏറെ സന്തോഷിക്കുന്നു.
ഫുട്ബോളും നിഷ്കളങ്കതയും മലപ്പുറത്തിന്റെ തനിമയാണ്. സെവന്സ് ആരാധകനെന്ന നിലയില് മലപ്പുറത്തിന്റെ കഥപറയുമ്പോള് ഫുട്ബോളിന്റെ കഥകൂടിപറയാതിരുന്നാല് അത് പൂര്ത്തിയാവില്ലെന്ന് സംവിധായകന് സക്കറിയ പറഞ്ഞു. മജീദ് എന്ന കഥാപാത്രത്തെ അറിഞ്ഞഭിനയിക്കാന് പറ്റുന്ന ആള് എന്ന നിലയില് സൗബിനെ തെരഞ്ഞെടുക്കുകയായിരുന്നു. സ്പോര്ട്സ്മാന് സ്പിരിറ്റും നിഷ്കളങ്കഭാവവുമാണ് മജീദ് എന്ന കഥാപാത്രത്തിന്റെ പ്രത്യേകത. അത് അഭിനയിച്ച് ഫലിപ്പിക്കാന് സംവിധായകന് കൂടിയായ സൗബിന് സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അതില് വിജയിച്ചു. സുഡാനിയായി അഭിനയിച്ച സാമുവലിനെ ഇന്റര്നെറ്റ് വഴിയാണു കണ്ടെത്തിയത്. സിനിമ ആഗ്രഹിക്കുന്ന ആളുകള്ക്ക് പ്രാപ്യമായ കാലഘട്ടമാണിത്. ഒരു സിനിമ സംഭവിപ്പിക്കാന് പല കാരണങ്ങളുമുണ്ടാകും. സാധ്യമായ വിധത്തില് അതിനെ സംഭവിപ്പിക്കുക എന്നതു വലിയ ഒരു ദൗത്യമാണ്.അതാണ് ഞങ്ങള് ചെയ്തതെന്നും ഇരുവരും പറഞ്ഞു.
RECENT NEWS
എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില് യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്കുന്നതോടെ പരാജയം [...]