കൊണ്ടോട്ടിയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

മലപ്പുറം: ലോറിയില്‍ കടത്തികൊണ്ട് വരികയായിരുന്നു വന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. കൊണ്ടോട്ടിയില്‍ നിന്നാണ് പോലീസ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. കോഴിക്കോഷ്ഠം നിറച്ച ചാക്കിനിടിയില്‍ ഒളിപ്പിച്ചായിരുന്നു സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് പോയിരുന്നത്. ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ളവ ഇതില്‍ ഉള്ളതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറും കര്‍ണാടക സ്വദേശിയുമായ ഹക്കീം, തൃക്കരിപ്പൂര്‍ സ്വദേശി ജോര്‍ജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
കര്‍ണാടകയില്‍ നിന്നും മോങ്ങത്തെ ഗോഡൗണിലേക്ക് എത്തിച്ചതായിരുന്നു എന്നാണ് വിവരം. വളത്തിനായി കോഴികാഷ്ഠം എത്തിക്കുന്ന വ്യാജേനെയായിരുന്നു സ്‌ഫോടക വസ്തു കടത്ത്.
പതിനായിരത്തിലധികം ഡിറ്റണേറ്ററുകള്‍, പത്ത് ടണ്‍ ഭാരം വരുന്ന ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഫ്യൂസ് വയറുകള്‍ എന്നിവയാണ് ലോറിയില്‍ ഉണ്ടായിരുന്നത്. കര്‍ണാടകയിലെ ഹാസനില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് പിടിക്കപ്പെട്ടവര്‍ പോലീസിനോട് പറഞ്ഞു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോങ്ങത്തെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലും പോലീസ് പരിശോധന നടത്തി.
ക്വാറികളില്‍ പാറ പൊട്ടിക്കാനായി കൊണ്ടുവന്നതാണ് സ്ഫോടക വസ്തുക്കളെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് കൊണ്ടോട്ടി സിഐ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷം ആരംഭിച്ചിട്ടുണ്ട്.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]