ഹോളി ആഘോഷത്തില്‍ പ്രധാനധ്യാപകന്റെ ട്രോള്‍ പോസ്റ്റ് വൈറലാകുന്നു
മലപ്പുറം: പ്ലസ് ടു പരീക്ഷ തീര്‍ന്നതിന്റെ ആഘോഷം ഹോളി മാതൃകയിലാക്കിയതിനെതിരെ ചെമ്മങ്കടവ് പിഎംഎസ്എഎംഎച്ച്എസ് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ പോസ്റ്റ് വൈറലാകുന്നു. വിദ്യാര്‍ഥിയുടെ ചിത്രം അടക്കമാണ് അധ്യാപകന്റെ പോസ്റ്റ്. ചിത്രത്തിലുള്ള സ്വന്തം മകനാണെന്നതാണ് പോസ്റ്റ് വൈറലാകാനും കാരണമായത്. പല സ്കൂളുകളിലും ആഘോഷത്തിന് വിലക്കുള്ളതിനാല്‍ അതിനെതിരായ പ്രതിഷേധിച്ച് ട്രോള്‍ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് പ്രധാനധ്യാപകന് കെജി പ്രസാദ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം.
ഒരു വിദ്യാലയത്തില്‍ നിന്ന് പ്ലസ്ടു പരീക്ഷ തീര്‍ന്നതിന്റെ ആഘോഷം ഹോളിയാക്കിയ വ്യത്തിഹീനനായ ഒരു കുട്ടി. ഇവനൊക്കെ പഠിക്കാനാണോ വിദ്യാലയത്തില്‍ പോകുന്നത്. തെരുവിലൂടെ ഡ്രം കൊട്ടി ആനന്ദനൃത്തമാടാന് ആരാണ് അനുവാദം കൊടുത്തത്. ? ഇങ്ങനെയൊക്കെയുള്ള വിദ്യാഭ്യാസമാണോ ന്യൂ ജെന്കുട്ടികള്ക്ക് ? കുറച്ചൊക്കെ ഉദാത്തവും പരിഷ്കൃതവുമായ വിദ്യാഭ്യാസത്തെ ഇങ്ങനെ ആഭാസമാക്കിയ ആ സ്ക്കൂളിലെ പ്രിന്‍സിപ്പല്‍ ,അദ്ധ്യാപകര്‍ ,പി ടി എ, മാനേജ്മെന്റ് ഭാരവാഹികള്‍ എല്ലാവരും ഈ സദാചാര വിരുദ്ധമായ കോമാളിത്തരങ്ങള്‍ക്ക് മാപ്പു പറയണം.
വാല്‍ക്കഷണം ‘_ ചിത്രത്തിലുള്ളത് എന്റെ മകന് .പ്രിന്‍സിപ്പല്‍ പണിയെടുക്കുന്നത് ഞാനും.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]