മര്‍ദിക്കാന്‍ വന്നവര്‍ക്ക് വെള്ളവും ഭക്ഷണവും നല്കി മലപ്പുറത്തിന്റെ ആതിഥ്യമര്യാദ
തിരുവനന്തപുരം: ദേശീയ പാത വികസനത്തിന്റെ പേരില്‍ വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ ഏറെ നാളായി സമരത്തിലാണ്. എന്നാല്‍ ഈ സമരത്തിനിടയിലും അവര്‍ മലപ്പുറത്തിന്റെ ആതിഥ്യ മര്യാദ മറക്കുന്നില്ല. തങ്ങളെ തടയാന്‍ വന്നവരാണെന്ന് അറിഞ്ഞിട്ടും പോലീസിന് അവര്‍ വെള്ളവും ഭക്ഷണവും നല്കുന്നു. എന്നാല്‍ ഇത് എല്ലാവരും സമരത്തിലില്ലെന്നതിന് തെളിവായാണ് മന്ത്രി പറഞ്ഞത്. മന്ത്രിക്ക് മറുപടിയുമായി കെഎന്‍എ ഖാദര്‍ എംഎല്‍എയും എത്തി. പോലീസന് വെള്ളം നല്‍കിയത് മലപ്പുറത്തിന്റെ ആതിഥ്യ മര്യാദയാണെന്നും, സമരത്തിനെതിരെ പറഞ്ഞ് നാളെ മലപ്പുറത്ത് വന്നാല്‍ മന്ത്രിക്കും ലഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു. നിയമസഭയില്‍ നടന്ന ചര്‍ച്ച മാധ്യമ പ്രവര്ത്തകന് റഹീസ് റഷീദ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ
ദേശീയപാത വികസനത്തിന്, സ്ഥലം നഷ്ടപെടുന്ന മലപ്പുറത്തെ എല്ലാവരും എതിരല്ല.സുരക്ഷ ഒരുക്കാന്‍ വന്ന പോലീസുകാര്‍ക്ക് അവര്‍ കുടിക്കാന്‍ വെള്ളം കൊടുത്തു,അതിന്റെ ചിത്രം പത്രങ്ങളില്‍ വന്നു.
ജി സുധാകരന് (പൊതുമരാമത്തു മന്ത്രി)
——–
മലപ്പുറത്തുകാര്‍ ആതിഥ്യമര്യാദയുള്ളവരാണ്. മന്ത്രി സമരക്കാര്‍ക്കെതിരെ പ്രസംഗിച്ചിട്ട് നാളെ മലപ്പുറത്തേക്ക് വന്നാലും വെള്ളവും,ഭക്ഷണവും അവര്‍ തരും,
അതാണ് മലപ്പുറത്തുകാര്‍.
കെ എന്‍ എ ഖാദര്‍ (എം എല്‍ എ)
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]