കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് മുസ്‌ലിം ലീഗ് നോട്ടീസ് നല്‍കി

കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് മുസ്‌ലിം ലീഗ് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: എന്‍ ഡി എ സര്‍ക്കാരിനെതിരെ മുസ്ലിം ലീഗ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്സഭ ലീഡര്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സെക്രട്ടറിക്ക് സമര്‍പ്പിച്ചത്. അടുത്ത ദിവസം തന്നെ അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കണമെന്ന് ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജനോട് ്അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ സമസ്ത മേഖലയിലും പരാജയമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങള്‍ക്ക് നിരാശ മാത്രമാണ് മോദി സര്‍ക്കാരിന് നല്‍കാനായത്. കര്‍ഷകരും, സാധാരണക്കാരുമടക്കമുള്ളവര്‍ ദുരിതത്തിലാണ്. ടി ഡി പി, വൈ എസ് ആര്‍ കോണ്‍ഗ്രസ്, സി പി എം, ആര്‍ എസ് പി എന്നീ കക്ഷികള്‍ സമര്‍പ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്താങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Sharing is caring!