തിരൂരങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

തിരൂരങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട; യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവാണ് പോലീസ് ഇന്ന് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്തിയവര്‍ കുടുങ്ങിയത്.

കാറില്‍ കടത്തിയ 60 കിലോ കഞ്ചാവ് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. ആന്ധ്രപ്രദേശ് സ്വദേശികളായ ശ്രീനിവാസ്, നാഗദേവി, ഇടുക്കി സ്വദേശി അഖില്‍ എന്നിവരാണു പിടിയിലായത്.

Sharing is caring!