ദേശീയപാത വികസനം; അലൈന്‍മെന്റ് മാറ്റിയതില്‍ പ്രതിഷേധവുമായി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

ദേശീയപാത വികസനം;  അലൈന്‍മെന്റ് മാറ്റിയതില്‍  പ്രതിഷേധവുമായി   കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

വേങ്ങര: ദേശീയപാത വികസനത്തില്‍ നിലവിലുള്ള അലൈന്‍മെന്റ് മാറ്റി ജനവാസ കേന്ദ്രത്തിലൂടെ തിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് വേങ്ങര മണ്ഡലം എം.എല്‍.എ കെ.എന്‍.എ.ഖാദര്‍. തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെട്ട എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ വലിയപറമ്പ് തൊട്ട് അരീതോട് വരെ നിലവിലുള്ള പാതക്ക് ഇരു പുറവുമായി 48 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാന്‍ ഇപ്പോള്‍ തന്നെ സൗകര്യമുണ്ട് എന്നിരിക്കെ ഇത് പരിഗണിക്കാതെ മുന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് കൂടെ പുതിയ അലൈന്‍മെന്റ് ഉണ്ടാക്കിയിരിക്കുകയാണ്. ഈ മാറ്റം പ്രദേശത്തെ ജനപ്രതിനിധികളെയും ഗ്രാമ പഞ്ചായത്ത് അധികൃതരേയോ ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടില്ല. മറ്റാരുടെയോ സമ്പത്തും താല്‍പര്യവും സംരക്ഷിക്കാനാണ് നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും എം.എല്‍.എ പറഞ്ഞു. 45 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിക്കാന്‍ നിലവിലുള്ള റോഡിന് ഇരുപുറവും ആവിശ്യത്തിന് സര്‍ക്കാര്‍ ഭൂമി തന്നെ ഉണ്ടായിരിക്കെ ഇതൊന്നും പരിഗണിക്കാതെ നിരവധി കുടുംബങ്ങളെ കൂടി ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ബന്ധപ്പെട്ടവര്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എം.എല്‍.എ എന്ന നിലയില്‍ താന്‍ തന്നെ നേതൃത്വം നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു

Sharing is caring!