മൂലക്കലിലെ ഐസ് ഫാക്ടറിക്ക് സ്റ്റോപ് മെമ്മോ

താനൂര്‍: ഐസ് ഫാക്ടറിയില്‍ നിന്നും മലിന ജലം തോട്ടിലേക്ക് ഒഴുകുന്നതായി പരാതി. മൂലക്കലിലെ ഒ.പി.കെ ഐസ് ഫാക്ടറിക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തു വന്നിരിക്കുന്നത്. സംഭവം ഫാക്ടറി ഉടമയെ നേരിട്ട് അറിയിച്ചുവെങ്കിലും തുടര്‍ന്നും മലിന ജലം തോട്ടിലേക്ക് ഒഴുക്കിയതായാണ് പരാതി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വന്ന് പരിശോധന നടത്തി പോവുക മാത്രമാണ് ചെയ്യുന്നതെന്നും നടപടി സ്വീകരിക്കാത്തതിനാലാണ് വീണ്ടും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നതെന്നും താനൂര്‍ നഗരസഭ കൗണ്‍സിലര്‍ പി.ടി.ഇല്യാസ് പറഞ്ഞു. സമീപത്ത് തൊഴിലെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ദേഹത്ത് തോട്ടിലെ വെള്ളം തെറിച്ചതിനെ തുടര്‍ന്ന് ചൊറിച്ചിലനുഭവപ്പെട്ടതായി തൊഴിലാളികള്‍ പറഞ്ഞു. താനൂര്‍ നഗരസഭ, താനാളൂര്‍ പഞ്ചായത്ത് അതിര്ത്തിയില്ലായതിനാല് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താനാളൂര്‍ പഞ്ചായത്ത് സെക്രട്ടറി ഐസ് ഫാക്ടറിക്ക് സേ്റ്റാപ് മെമ്മോ നല്കി.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]