മന്ത്രി ജലീലിന്റെ വീട്ടിലേക്ക് ദേശീയപാത ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധ മാര്‍ച്ച്

മന്ത്രി ജലീലിന്റെ  വീട്ടിലേക്ക് ദേശീയപാത  ആക്ഷന്‍ കൗണ്‍സിലിന്റെ  പ്രതിഷേധ മാര്‍ച്ച്

വളാഞ്ചേരി: ചുങ്കപ്പാതക്കുള്ള സര്‍വ്വെ നിര്‍ത്തിവെക്കുക, 30 മീറ്ററില്‍ ആറുവരി പാത ചുങ്കമില്ലാതെ സര്‍ക്കാര്‍ നിര്‍മിക്കുക, 2013 ലെ സ്ഥലമേറ്റടുപ്പ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിജ്ഞാപനമിറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രി ഡോ. കെ.ടി.ജലീലിന്റെ വീട്ടിലേക്ക് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. കാവുംപുറത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ വീടിന് സമീപം ദേശീയപാതയില്‍ പോലീസ് തടഞ്ഞു. എന്‍ എച്ച്. 66 ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. ദേശീയപാത സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ പി.കെ.പ്രദീപ് മേനോന്‍, ടി.പി.തിലകന്‍, ഷൗക്കത്ത് രണ്ടത്താണി, ഹിദായത്ത് വെളിയങ്കോട്, ചാന്ത് അബൂബക്കര്‍, ലബ്ബന്‍ കാട്ടന്‍ച്ചേരി, എ.കെ.എ.റഹീം നേതൃത്വം നല്‍കി. മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യുന്നുവെന്നറിഞ്ഞ് വന്‍ പോലീസ് സന്നാഹം കാവുംപുറത്ത് നിലയുറപ്പിച്ചിരുന്നു.

Sharing is caring!