ഫാറുഖ് കോളേജിനെതിരെ ഗൂഡാലോചനയെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഫാറൂഖ് കോളേജിനെതിരെ ഗൂഡാലോചന നടത്തുന്നുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകനെതിരെ കേസെടുത്തത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണ്. സമാന അഭിപ്രായം പറഞ്ഞ മറ്റു പലര്ക്കെതിരെയും കേസെടുക്കുന്നില്ല. ആധുനിക വസ്ത്ര ധാരണരീതിയെ ഇതിനേക്കാള് മോശമായി സംസാരിച്ചവരുണ്ട്. അവര്ക്കെതിരെയൊന്നും നടപടിയില്ല. ഒരു വിഭാഗത്തിനെതിരെ മാത്രം നടപടിയെടുക്കുകയെന്ന സംഘ്പരിവാര് മനോഭാവമാണ് നടപ്പാക്കുന്നത്. ഇത് വകവച്ച് നല്കാന് കഴിയില്ലെന്നും ്അദ്ദേഹം പറഞ്ഞു.
മതപരമായ വസ്ത്രം ധരിക്കണമെന്ന് ആരും നിര്ബന്ധിച്ചിട്ടില്ല. നിര്ബന്ധിച്ചാല് മുസ്ലിം ലീഗും എതിര്ക്കും. അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. വിഷയത്തില് മുസ്ലിം സംഘടനകള്ക്ക് മുസ്ലിം ലീഗ് പിന്തുണ നല്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളെജിനെതിരെ ഗൂഡാലോചനയുണ്ടെന്നും ആവശ്യം വരുമ്പോള് അതാരെന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ അടിച്ചമര്ത്തിയാണ് ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത്. ഇത് അംഗീകരിക്കാന് കഴിയില്ല. ഭൂമി നഷ്ടപ്പെടുന്നവര്ക്ക് അത് അറിയാനുള്ള അവാകശമുണ്ട്. മാര്ക്ക് ചെയ്തതിന് ശേഷം മാത്രമേ ചര്ച്ചയൊള്ളു എന്ന് പറയുന്നത് മൗലികാവകാശ ലംഘനമാണ്. നിയമവിരുദ്ധമാണ്. സമരത്തിന് പിന്തുണ നല്കുന്നത് സംബന്ധിച്ച് യുഡിഎഫില് ചര്ച്ച നടത്തിയ ശേഷം തീരുമാനമെടുക്കും. വീട് പോകുന്നവര്ക്ക് വീട് വക്കാന് തുക അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]