പിണറായി വിജയന്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി യെ ഡ്രങ്ക്‌സ് ഓണ്‍ കണ്‍ട്രിയാക്കുന്നു പി ഉബൈദുല്ല എം.എല്‍.എ

പിണറായി വിജയന്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി യെ ഡ്രങ്ക്‌സ് ഓണ്‍ കണ്‍ട്രിയാക്കുന്നു പി ഉബൈദുല്ല എം.എല്‍.എ

മലപ്പുറം:കോടതി വിധിയുടെ ആനുകൂല്യത്തിൽ കേരളത്തിൽ പഞ്ചായത്ത് തോറും മദ്യഷോപ്പുകൾ തുറക്കാനുള്ള ഇടത് സർക്കാർ നീക്കം ചെറുക്കപ്പെടേണ്ടതാണ്, ബാർ ഉടമകൾക്ക് പിണറായി വിജയൻ നൽകിയ ഉറപ്പ് പാലിക്കുക കയാണോ എന്ന് സംശയക്കണം, ദൈവത്തിന്റെ സ്വന്തം നാടിനെ കുടിയൻമാരുടെ നാടാക്കാനുള്ള നീക്കത്തെ അതിശക്തമായ് നേരിടണം.

കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലുന്ന ഇടത് സർക്കാർ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് മലപ്പുറം പാർലിമെന്റ് കമ്മി സംഘടിപ്പിച്ച സംഭാരസമരം പി.ഉബൈദുള്ള എം.എൽ.എ.ഉദ്ഘാടനം ചെയ്തു.റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു. പി.കെ.നൗഫൽ ബാബു, പി.നിധീഷ്, ജൈസൽ എളമരം, സി.കെ.ഹാരിസ്, കെ.എസ്.അനീഷ്, ഷബീർ വല്ലാഞ്ചിറ, സഫീർ ജാൻ പാണ്ടിക്കാട്, അബ്ബാസ് പള്ളിപ്പുറം,അനീസ് കളത്തിങ്ങൽ,റിയാസ് കല്ലൻ, കെ.വി.ഹുസൈൻ, അക്ബർ മീനായി എന്നിവർ പ്രസംഗിച്ചു.

Sharing is caring!