വളാഞ്ചേരിയില്‍ യാത്രക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച് 16,000രൂപ കവര്‍ന്നു

വളാഞ്ചേരിയില്‍  യാത്രക്കാരനെ കുത്തി  പരിക്കേല്‍പ്പിച്ച്  16,000രൂപ കവര്‍ന്നു

വളാഞ്ചേരി യാത്രക്കാരനെ കുത്തിപ്പരുക്കേല്‍പിച്ച് പണം കവര്‍ന്നു. വളാഞ്ചേരിയില്‍ നിന്ന് ത്രിശ്ശൂരിലേക്ക് പോകാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്ന യാത്രക്കാരനെ രണ്ടംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നതായാണ് പരാതിയുള്ളത്.ആക്രമത്തില്‍ തിരുവേഗപ്പുറ സ്വദേശി എരമത്ത് വീട്ടില്‍ ഹരിദാസനാണ് പരിക്കേറ്റത്.ഹരിദാസന്റെ കാലിലും പുറത്തും മുറിവുകള്‍ സംഭവിച്ച്.പ്രതിരോധിക്കുന്നതിനിടയില്‍ ചുണ്ടിലും മുറിവേറ്റു.ഓടികൂടിയ ഓട്ടോറിക്ഷതൊഴിലാളികള്‍ ഹരിദാസനെ നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തന്റെ പോക്കറ്റിലുണ്ടായിരുന്ന പതിനാറായിരം രൂപ അക്രമി സംഘം കവര്‍ന്നെന്ന് ഹരിദാസന്‍ പറയുന്നു
വളാഞ്ചേരി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

Sharing is caring!