കെ.എം.സി.സിയുടെ കുടുംബ സുരക്ഷാ പദ്ധതി; മുന്‍പ്രവാസികള്‍ക്കും അംഗമാവാം

മലപ്പുറം: ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ കുടുംബ സുരക്ഷാ പദ്ധതിയില്‍ ഇനി മുന്‍ പ്രവാസികള്‍ക്കും അംഗമാവാം. ജിദ്ദയില്‍ നിന്നും 2015 ജനുവരി ഒന്നു മുതല്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയ മലപ്പുറം ജില്ലക്കാര്‍ക്ക് അംഗത്വം നല്‍കുന്നത്. പദ്ധതിയുടെ അംഗത്വ വിതരണ കാമ്പയിന്‍ ഉദ്ഘാടനം നാളെ വൈകുന്നേരം 3.30ന് മലപ്പുറം കോട്ടക്കുന്ന് മജീദ് റഹ്മാന്‍ കുഞ്ഞിപ്പ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും. പദ്ധതി 17-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഗുണഫലം കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ പരിഷ്‌കാരങ്ങളോടെയും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും പദ്ധതി ആരംഭിക്കുന്നത്.
പദ്ധതിയില്‍ അംഗമാകുന്ന വ്യക്തി മരണപ്പെട്ടാല്‍ ആനുകൂല്യമായി രണ്ട് ലക്ഷം രൂപയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇത് അഞ്ച് ലക്ഷമായി ഉയര്‍ത്തി. കൂടാതെ മാരകമായ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്ക് മുപ്പതിനായിരം രൂപയോളം ചികിത്സാ അനുകൂല്യവും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. പദ്ധതിയില്‍ ചേരാന്‍ അഗ്രഹിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ ഏപ്രില്‍ 15നകം കമ്മിറ്റിയെ ഏല്‍പിക്കണം. ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ മണ്ഡലം, പഞ്ചായത്ത്, ഏരിയ കമ്മിറ്റഇ ഭാരവാഹികള്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷക്കൊപ്പം ജിദ്ദിയില്‍ പ്രവാസിയായിരുന്നു എന്ന് തെളിയിക്കുന്നതിന് പാസ്പോര്‍ട്ട് കോപ്പിയും നല്‍കണം. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വി.പി മുസ്തഫ, ജനറല്‍ സെക്രട്ടറി മജീദ് കോട്ടീരി, പി.എം.എ ജലീല്‍ പങ്കെടുത്തു.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]