ഫാറുഖ് കോളേജ് അധ്യാപകനെതിരായ കേസ് പിന്‍വലിക്കണം: മുസ്‌ലിം യൂത്ത് ലീഗ്

ഫാറുഖ് കോളേജ് അധ്യാപകനെതിരായ കേസ് പിന്‍വലിക്കണം: മുസ്‌ലിം യൂത്ത് ലീഗ്

കോഴിക്കോട്: ഫാറുഖ് ട്രെയ്‌നിങ് കോളേജ് അധ്യാപകനെതിരായ കേസ് പിന്‍വലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്. സംഘ്പരിവാറിനെ തോല്‍പ്പിക്കും വിധം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ ചുമത്തുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവര്‍ പറഞ്ഞു.

സമാനമായ ആരോപണങ്ങള്‍ മുമ്പ പലര്‍ക്കുമെതിരെ ഉയര്‍ന്ന് വന്നപ്പോള്‍ കേസെടുക്കാതിരിക്കുകയും ജൗഹറിനെതിരെ മാത്രം കേസെടുക്കുകയും ചെയ്തത് ഇരട്ട നീതിയാണ്. ശംസുദ്ദീന്‍ പാലത്തും, എംഎം അക്ബറും ജൗഹര്‍ മുനവ്വറുമെല്ലാം സര്‍ക്കാരിന്റെ ഇത്തരം സമീപനത്തിന്റെ ഇരകളാണ്. ന്യൂനപക്ഷ വേട്ട അവസാനിപ്പിച്ച് തുല്ല്യ നീതി നടപ്പിലാക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

 

Sharing is caring!