സ്പെയ്നില്‍ പന്ത് തട്ടാന്‍ മലപ്പുറത്തിന്റെ ഷാബാസ്
മലപ്പുറം: മെസ്സിയും റൊണാള്‍ഡോയും പന്ത് തട്ടുന്ന സ്പെയ്നിന്റെ മണ്ണിലേക്ക് മലപ്പുറത്തുകാരന് ഷാബാസ് അഹമ്മദും. ഇന്ത്യന്‍ യൂത്ത് ഫുട്ബോള്‍ ടീം അംഗമായ ഷാബാസ് ടീമിനൊപ്പം നാല് രാജ്യങ്ങളില്‍ പര്യടനം നടത്തും. 27 മുതലാണ് സ്പെയ്നില്‍ ചാംപ്യന്‍ഷിപ്പ്. പര്യടനത്തിനായി ഇന്ന് ഹോങ്കോങ്ങിലേക്ക് തിരിക്കും.
ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ യൂത്ത് ക്യാംപില്‍ അംഗമാണ് ഈ അരിമ്പ്രക്കാരന്‍. ചേലേമ്പ്ര എന്‍എംഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷാബാസ് അരിമ്പ്ര മുത്തേടം ബഷീറിന്റെയും സൗദയുടെയും മകനാണ്. നേപാള്‍, ഖത്തര്‍, യുഎഇ ഈജിപ്ത് എന്നിവിടങ്ങളില്‍ രാജ്യത്തിനായി കുപ്പായമണിഞ്ഞിട്ടുണ്ട്. സാഫ് കപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ അണ്ടര്‍ 15 ടീമിലും അംഗമായിരുന്നു.
ജില്ലാ ടീമിന്റെ ക്യാപ്റ്റാനയിരുന്ന ഷാബാസ് കേരളത്തിനായും കളിച്ചിട്ടുണ്ട്. പ്രതിരോധ നിരയില്‍ അനസിന്റെയും ഹക്കിന്റെയും പാതയില്‍ സൂപ്പര്‍ ലീഗില്‍ എത്തുമെന്ന പ്രതീക്ഷയും കായിക പ്രേമികള്‍ക്കുണ്ട്.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]