പരപ്പനങ്ങാടി കല്ലുങ്ങല്‍ റോഡ് നവീകരണത്തിന് 69.30ലക്ഷം രൂപ അനുവദിച്ചു

പരപ്പനങ്ങാടി കല്ലുങ്ങല്‍ റോഡ്  നവീകരണത്തിന്  69.30ലക്ഷം രൂപ അനുവദിച്ചു

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ തീരദേശത്തെ ചെട്ടിപ്പടി കല്ലുങ്ങല്‍ ഡ്രൈനേജ് കം റോഡിന്റെ നവീകരണത്തിനായി 69.30 ലക്ഷം രൂപയുടെ പ്രവര്‍ത്തിനാനുമതി ലഭിച്ചതായി പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഈ റോഡിന്റെ നവീകരണത്തിന് തുക അനുവദിച്ചിരിക്കണമെന്നാവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഫിഷറീസ് വകുപ്പ് തുക അനുവദിച്ചത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലുങ്ങല്‍ തോട് പൂര്‍ണ്ണമായും സ്ലാബിട്ടാണ് ഈ ഈ റോഡ് നിര്‍മ്മിക്കുന്നത്. ഇതാനയി ഏഴ് വര്‍ഷം മുമ്പ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി 5 ലക്ഷം രൂപ അനുവദിക്കുകയും പിന്നീട് പി.കെ അബ്ദുറബ്ബും, നഗരസഭ കൗണ്‍സലര്‍മാരും തുക നീക്കിവെച്ചു. ഇപ്പോള്‍ നൂറ് മീറ്ററോളം കോണ്‍ഗ്രീറ്റ് പൂര്‍ത്തിയായിട്ടുണ്ട്. നാല് മീറ്റര്‍ വീതിയുള്ള തോടിന്റെ ഇരുവശത്തും കോണ്‍ഗ്രീറ്റ് ചെയ്ത് സ്ലാബിടുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.
പ്രദേശത്തെ 150 തിലതികം വരുന്ന മല്‍സ്യതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ റോഡ് യാഥാര്‍ത്ഥ്യമായാല്‍ കിലോ മീറ്ററുകള്‍ സഞ്ചിരിച്ച് ചെട്ടിപ്പടിയിലെത്തുന്ന ഇവര്‍ക്ക് അര കിലോമീറ്റര്‍ കൊണ്ട് തന്നെ ടൗണിലെത്താനാകുമെന്ന് പ്രദേശത്തെ കൗണ്‍സിലര്‍ അബ്ദു പറഞ്ഞു.
തോടിന് മുകളിലൂടെയുള്ള റോഡ് നിര്‍മ്മാണ മായതിനാല്‍ വകുപ്പുകള്‍ തടസ്സങ്ങള്‍ വലുതായിരുന്നു. പ്രദേശ വാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നതിന് വേണ്ടി നിരന്തര പരിശ്രമത്തിലൂടെയാണ് തടസ്സങ്ങള്‍ നീക്കിയതെന്നും പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ധേശം നല്‍കിയിട്ടുണ്ടെന്നും പി.കെ അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു.

Sharing is caring!