കാച്ചിനിക്കാട്ടെ മുന്‍പ്രവാസി അശ്റഫ് കരുവള്ളി മരണപ്പെട്ടു

മക്കരപ്പറമ്പ്: കാച്ചിനിക്കാട് സ്വദേശി പരേതനായ കരുവള്ളിയൂസുഫിന്റെ മകന് അശ്റഫ് 46 വയസ്സ് മരണപ്പെട്ടു
പതിനഞ്ച് വര്‍ഷത്തോളം ജിദ്ധയിലെ അല്ഫ കാര്ഗ്ഗോയില് ജീവനക്കാരനായിരുന്ന അദ്ധേഹം പ്രവാസം അവസാനിപ്പിച്ചതിന് ശേഷം നാട്ടില്‍ മക്കരപ്പറമ്പില്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനവുമായി സന്തോഷത്തോടെ ജീവിധം മുന്നോട്ട് കൊണ്ട് പോകുന്നതിനിടയില്‍ രണ്ട് വര്‍ഷം മുമ്പ് കിഡ്നിയില്‍ കല്ല് സംബന്ധമായ ഒരു ഓപ്പറേഷന് വിദേയനായ അദേഹം സുഖം പ്രാപിച്ച് ഓട്ടോ ഓടിക്കല്‍ തുടങ്ങിയിരുന്നു, എന്നാല്‍ രണ്ടാഴ്ച മുമ്പ് വീണ്ടും അസുഖം കൂടിയതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്ന അദേഹം ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഈ ലോകത്തോട് വിട പറയുകയായിരുന്നു
മതാവ്: റുഖിയ്യ
ഭാര്യ: സീനത്ത് ഒതുക്കുങ്ങല്‍
മക്കള്‍:
ജംഷീന 20 വയസ്സ്
റഷ്ഹാന് 8 വയസ്സ്
മുഹമദ് റഷീം 10 മാസം
മരുമകന്: നിസാമുദ്ധീന്‍
സഹോദരങ്ങള്‍:
ഹഖീം ,സിദ്ധീഖ് .സഫീര്‍
സഹോദരിമാര്‍:
സൗദാബി , സുഹ്റാബി.
ഖബറടക്കം ഇന്ന് രാവിലെ 8 മണിക്ക് കാച്ചി നിക്കാട് ജമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]