പൂക്കോട്ടുംപാടത്ത് ആദിവാസി യുവതിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

പൂക്കോട്ടുംപാടത്ത് ആദിവാസി യുവതിയെ  പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: പൂക്കോട്ടുംപാടം ചെറുപുഴയില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചെറുപുഴ വള്ളിക്കെട്ട് കോളനിയിലെ സുന്ദരന്‍(39), മുണ്ടക്കടവ് കടന്നക്കാപ്പ് കോളനിയിലെ ബാലചന്ദ്രന്‍ (29) എന്നിവര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്.

രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി നിലമ്പൂര്‍ സി.ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാലചന്ദനെതിരെ കുട്ടികളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ പ്രകാരവും കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!