സിപിഎം സെക്രട്ടറിയേറ്റില്‍ മൂന്ന് പുതുമുഖങ്ങള്‍
മലപ്പുറം: സിപിഎം സെക്രട്ടറേറിയേറ്റില്‍ മൂന്ന് പുതുമുഖങ്ങള്‍. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറേറിയേറ്റിനെ തെരഞ്ഞെടുത്തത്. ഒമ്പത് പേരാണ് അംഗളായിട്ടുള്ളത്. ഇഎന്‍ മോഹന്‍ദാസ്, സി ദിവാകരന്, വി ശശികുമാര്‍, വേലായുധന് വള്ളിക്കുന്ന്, വിപി സകറിയ , വിഎം ഷൗക്കത്ത്, വിപി അനില്‍, ടിഎം സിദ്ദഖ്,ഇ ജയന് എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.
പുതിയ അംഗങ്ങളില്‍ വിപി അനില്‍, ടിഎം സിദ്ദീഖ്, ഇ ജയന് എന്നിവരാണ് പുതുമുഖങ്ങള്‍. വിപി അനില്‍ മലപ്പുറത്തും ടിഎം സിദ്ദീഖ് പൊന്നാനിയിലും ഇ ജയന് താനൂരിലും ഏരിയാ സെക്രട്ടറിമാരായിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്, എളമരം കരീം, പാലോളി മുഹമ്മദ് കുട്ടി എന്നിരുടെ സാനിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]