മുളയറ കോളേജുമായി ബന്ധപ്പെട്ടുവന്ന പരാതിയില്‍ യാതൊരു വസ്തുതയും ഇല്ല: പി.കെ.അബ്ദു റബ്ബ് എം.എല്‍.എ.

മുളയറ കോളേജുമായി ബന്ധപ്പെട്ടുവന്ന പരാതിയില്‍ യാതൊരു വസ്തുതയും ഇല്ല: പി.കെ.അബ്ദു റബ്ബ് എം.എല്‍.എ.

മലപ്പുറം : മുളയറ സി.എസ്.ഐ കോളേജ് അനുവദിച്ഛതുമായി ബന്ധപ്പെട്ടു വന്ന പരാതിയില്‍ യാതൊരു വസ്തുതയും ഇല്ലന്ന് പി.കെ.അബ്ദു റബ്ബ് എം.എല്‍.എ. പറഞ്ഞു. ‘ഉപ്പു തിന്നവര്‍ക്ക് മാത്രമേ വെള്ളം കുടിക്കേണ്ടി വരൂ’.കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ മന്ത്രി ആയിരിന്നപ്പോള്‍ മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ഈ കോളേജ് അനുവദിച്ചത്. കേരള സര്‍വ്വകലാശാലയുടെയും , ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഈ പ്രൊപോസല്‍ പരിഗണിച്ചത്. കോളേജ് അനുവദിക്കുന്നതിനും, പുതിയ കോഴ്‌സ് അനുവദിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പില്‍ ലഭിക്കുന്ന അപേക്ഷകള്‍ സര്‍വ്വകലാശാലകളുടെ പരിഗണനക്ക് അയക്കുകയാണ് ചെയ്യുന്നത്. ഈ അപേക്ഷകള്‍ സര്‍വ്വകലാശാലയും , സിണ്ടിക്കേറ്റും പരിശോദിച്ചതിന് ശേഷം ‘അഫിലിയേഷന്‍ ഓഫ് കോളെജസ് ആന്‍ഡ് കോഴ്‌സസ് ഓഫ് സ്റ്റഡീസ്’ എന്ന സിണ്ടിക്കേററ് സ്ടാണ്ടിംഗ് കമ്മിറ്റി പരിശോദിച്ച് ഈ സ്ടണ്ടിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ സര്‍വകലാശാല സിണ്ടിക്കേറ്റിന്റെ അംഗീകാരത്തോടെയാണ് , അടിസ്ഥാന സൌകര്യങ്ങളും മറ്റും കാര്യങ്ങളും ബോധ്യപ്പെട്ടതിനു ശേഷം സര്‍ക്കാരിനു ശുപാര്‍ശ ചെയ്യുന്നത്. സ്ഥല സൌകര്യമടക്കമുള്ള അടിസ്ഥാന കാര്യങ്ങള്‍ പരിശോദിക്കുന്നതും, റിപ്പോര്‍ട്ട് തയ്യാറാക്കുന്നതും ബന്ദപ്പെട്ട സര്‍വ്വകലശാലകലാണ് . ഇത്തരത്തില്‍ ശുപാര്‍ശ ചെയ്യുന്ന പ്രോപോസലുകലാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സര്‍വ്വകലാശാലയും, ഉന്നത വിദ്യാഭ്യാസ വകുപ്പും, ധനകാര്യ വകുപ്പും പരിശോദിച്ചതിനു ശേഷമാണ് മന്ത്രി സഭയുടെ പരിഗണനക്ക് വരുന്നത്. ഈ രൂപത്തില്‍ അംഗീകരിച്ചു വരുന്ന പ്രോപോസലുകള്‍ , ഉന്നത വിദ്യഭ്യാസ വകുപ്പ് തയ്യാറാക്കുന്ന മന്തി സഭാ കുറിപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രടരിയും , ചീഫ് സെക്രട്ടറിയും അടക്കമുള്ള ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് മന്ത്രി സഭയുടെ പരിഗണനക്ക് വരുന്നത്. ഈ രൂപത്തില്‍ ശുപാര്‍ശ ചെയ്തു മന്ത്രി സഭാ കുറിപ്പ് തയ്യാറാക്കി മന്ത്രി സഭാ അംഗീകരിച്ച അഞ്ചു കോളേജ് കളില്‍ ഒന്നാണിത്. ഈ അഞ്ചു കോളേജുകള്‍ അംഗീകരിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ട് രണ്ടര വര്‍ഷത്തോളമായത്തിനു ശേഷം ഇത് പോലെ ഒരു പരാതിയുമായി വരുന്നതിലുള്ള ഉദ്ധേശ ലക്ഷ്യം എന്താണെന്നു ജനങ്ങള്‍ മനസ്സിലാക്കുമെന്നും അബ്ദു റബ്ബ് പറഞ്ഞു

Sharing is caring!