സിപിഎം പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ച എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി: സിപിഎം പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന എസ് ഡി പി ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കല്‍പ്പകഞ്ചേരി പുന്നത്തല പുളമംഗലം ചീരാന്കുളങ്ങര മുഹമ്മദ് ജാഫര്‍ (31), സഹോദരന് മുബാറക് (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2018 ജനുവരി 14ന് രാത്രി 8.30ന് പുത്തനത്താണ് ഹൈവേ ജങ്ഷനിലാണ് സംഭവം. സി പി എം പ്രവര്‍ത്തകരായ മുഹമ്മദലി പൂളമംഗലം, ശിഹാബുല്‍ ഹഖ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പ്രതികള്‍ സി പി എം നേതാവായ എ കെ ജിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രത്തില്‍ കലാശിച്ചത്. ടി പി മന്‍സൂര്‍ (25), മുഹമ്മദലി നെല്ലിശ്ശേരി (30), കെ സി മരക്കാര്‍ (30), ശിഹാബ് (30), കരീം നെല്ലിശ്ശേരി (30), ഉസ്മാന് (32), അലി പുതുശ്ശേരിപ്പറമ്പ് (35), ഖുത്തുബുദ്ദീന് (32), അബിത്ത് (30) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ സംഘം ചേര്‍ന്ന് വടിവാള്‍, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.
പൊന്നാനി സി ഐ സണ്ണി ചാക്കോ, കല്‍പ്പകഞ്ചേരി എസ് ഐ പി എസ് മഞ്ജിത് ലാല്‍ എന്നിവരാണ് കേസന്വേഷിക്കുന്നത്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]