സുന്നി ഐക്യം ഫലം കാണുന്നു; മുടിക്കോട് പള്ളി തുറക്കും

സുന്നി ഐക്യം ഫലം കാണുന്നു; മുടിക്കോട് പള്ളി തുറക്കും

കോഴിക്കോട്: സുന്നി ഐക്യ ചര്‍ച്ചകള്‍ ഫലം കാണുന്നു. ഐക്യത്തിന്റെ ആദ്യപടിയായി പന്തല്ലൂര്‍ മുടിക്കോട് ജുമാമസ്ജിദ് തുറക്കാന്‍ തീരുമാനമായി. എപി-ഇകെ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയതായിരുന്നു മുടിക്കോട് പള്ളി.

സുന്നികള്‍ക്കിടയില്‍ ഐക്യം വേണമെന്ന് ഏറെ കാലമായി ഉയരുന്ന ആവശ്യമായിരുന്നു. ഇരുവിഭാഗം സുന്നികളും ഇതിനായി മുന്‍കൈയ്യെടുക്കകുയം ചെയ്തിരുന്നു. ഐക്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇരു വിഭാഗത്ത് നിന്നും നാല് വീതം നേതാക്കളെ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കിടയില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമുള്ളത്. ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന തീരുമാനമായിരുന്നു പൂട്ടികിടക്കുന്ന പള്ളികള്‍ തുറന്ന് നല്‍കുക എന്നത്.

ഒരു വര്‍ഷമായി പൂട്ടികിടക്കുന്ന പള്ളി തുറക്കുന്നതിന് ഇരു വിഭാഗത്തിനും പങ്കാളിത്തമുള്ള കമ്മിറ്റി രൂപീകരിച്ച് പള്ളിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം. പള്ളി തുറന്ന് നല്‍കണമെന്ന് കാണിച്ച് പെരിന്തല്‍മണ്ണ ആര്‍ഡിഒക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമുണ്ട്. തര്‍ക്കം നടക്കുന്ന മറ്റു പള്ളികളുടെ കാര്യത്തിലും തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്.

Sharing is caring!