തവനൂരിലെ മഹിളാമന്ദിരത്തില്‍ നിന്ന് കൈക്കുഞ്ഞുമായി യുവതി പുറത്തുചാടി

കുറ്റിപ്പുറം: സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ അതീവ സുരക്ഷിതത്വമായി പ്രവര്‍ത്തിക്കുന്ന തവനൂരിലെ മഹിളാമന്ദിരത്തില്‍ നിന്ന് കൈക്കുഞ്ഞുമായി യുവതി പുറത്തുചാടി.
മഹിളാമന്ദിരത്തിലെ ജീവനക്കാരിയുടെ മാനസിക പീഡനമാണ് കാരണമെന്ന് യുവതി പോലീസിനോട് പറഞ്ഞു.
ഞായറാഴ്ച പകല്‍ പുറത്തുചാടിയ യുവതിയെ കാണാനില്ലെന്ന് കാണിച്ച് അധികൃതര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതിനു പിറകെ യുവതി ഹാജരാവുകയായിരുന്നു.
രഹസ്യമാക്കി വച്ച കാര്യം ഇന്നലെ രാത്രിയാണ് പുറം ലോകമറിഞ്ഞത്. അതിസുരക്ഷ നിറഞ്ഞ ഇവിടെ നിന്ന് യുവ ചാടിപ്പോയത് ഏറെ കഴിഞ്ഞാണത്രെ അധികൃതര്‍ അറിഞ്ഞത്.
പോലീസ് ഇടപെട്ട് യുവതിയെ വീണ്ടും മഹിളാമന്ദിരത്തിലെത്തിച്ചു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും