ഇന്റര്‍വ്യൂവിന് വന്ന യുവതിയോട് സഹകരിക്കാന്‍ ആവശ്യപ്പെട്ട കോളജ് മേധാവിക്കെതിരെ വകുപ്പ്തല അന്വേഷണം

മലപ്പുറം: ജോലി വേണമെങ്കില്‍ സഹകരിക്കണമെന്ന് ഇന്റര്‍വ്യൂവിന് വന്ന ഉദ്യോഗാര്‍ത്ഥിയോട് ആവശ്യപ്പെട്ട മേധാവിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. അന്വേഷണത്തിന് ശേഷം നടപടിയും സ്വീകരിക്കും.
തവനൂര്‍ കേളപ്പജി കാര്‍ഷിക കോളേജിലെ പ്രസിഷ്യന്‍ ഡവലപ്പ്‌മെന്റ് ഫാമില്‍ താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യുവിനെത്തിയ ഉദ്യോഗാര്‍ത്ഥിയോടാണ് മേധാവി ഫോണിലൂടെ കണ്ടറിയണമെന്ന് ആവശ്യപ്പെട്ടത്.
യുവതി വീട്ടുകാരോട് പറഞ്ഞതനുസരിച്ച് സഹോദരനടക്കം എത്തി മേധാവിയെ കൈകാര്യം ചെയ്യുകയുമുണ്ടായി. ഇക്കാര്യം പുറത്തു വന്നതോടെ മേധാവിക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥി മുഖ്യമന്ത്രിക്ക് പരാതി അയച്ചു.ഉദ്യോഗാര്‍ത്ഥിയെ അപമാനിച്ച മേധാവിയെ സസ്‌പെന്റ് ചെയ്ത അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ
എ ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റകളും അഗ്രിക്കള്‍ച്ചര്‍ എംപ്ലോയീസ് ഫെഡറേഷനും വകപ്പു മന്ത്രിക്ക് പരാതി നല്‍കി.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]