മലപ്പുറം സ്വദേശി മദീനയില്‍ മരിച്ചു

തിരൂരങ്ങാടി : ചേളാരി പടിക്കല്‍ സ്വദേശി സൗദി അറേബ്യയിലെ മദീനയില്‍ നിര്യാതനായി. പടിക്കല്‍ വെട്ടുകാട്ടുപറമ്പില് താമസിക്കുന്ന പരേതനായ ചക്കാല മൊയ്തീന് ഹാജിയുടെ മകന് മുഹമ്മദ് (61) ആണ് മരിച്ചത്. 40 വര്‍ഷത്തോളമായി മദീനയിലെ അല്‍ ജുമാഹ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് മൂന്നു മാസത്തോളമായി മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മയ്യിത്ത് മദീനയില്‍ ഖബറടക്കി.
ഭാര്യ: ഒ. റംല. മക്കള്‍ :സുമയ്യ, ശരീഫ് മന്‍സൂര്‍, സഫ്വാന്, ഷൈമ
മരുമക്കള്‍ : പി.പി. യൂനുസ് (കളിയാട്ടമുക്ക് )
സഹോദരങ്ങള്‍ :മൂസ, അബ്ദുള്‍ അസീസ്, സൈദു, മുഹമ്മദ് അഷ്റഫ്, മറിയാമു, സുബൈദ
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ [...]