മിനിലോറിയും ബൈക്കും കൂട്ടിയിച്ച് മലപ്പുറത്തെ വിദ്യാര്‍ത്ഥി മരിച്ചു

മിനിലോറിയും  ബൈക്കും കൂട്ടിയിച്ച്  മലപ്പുറത്തെ വിദ്യാര്‍ത്ഥി മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂര്‍ കാച്ചടിയില്‍ മിനിലോറിയും ബൈക്കും കൂട്ടിയിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന തൃശ്ശൂര്‍ കടവല്ലൂര്‍ സ്വദേശി മാത്തൂര്‍ വീട്ടില്‍ വത്സല കുമാറിന്റെ മകന്‍ പത്മകുമാര്‍ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കപ്പൂര്‍ചിറ സ്വദേശി എം.ബി. ബാവുട്ടിയുടെ മകന്‍ മുഹമ്മദ് റാഹിബ് (20) ന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (തിങ്കള്‍) ഉച്ചക്ക് 2.30 ഓടെയാണ് അപകടം. ഇരുവരും തൃശ്ശൂര്‍-കുന്നംകുളം എം.ടി. കോളേജില്‍ ഡിഗ്രി ബി.കോം.ഫൈനല്‍ വിദ്യാര്‍ഥികളാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് വരുന്നതിനിടെ വഴിയില്‍ വച്ചാണ് അപകടം.
അമ്മ: ഉമാദേവി, സഹോദരന്‍: വിമല്‍

Sharing is caring!