കനത്ത സുരക്ഷയില്‍ കുറ്റിപ്പുറത്ത് ദേശീയാപാതാ സ്ഥലമേറ്റെടുപ്പ്
കുറ്റിപ്പുറം:പ്രതിഷേധക്കാരെ പോലീസ് അടക്കി നിര്‍ത്തി കനത്ത സുരക്ഷയില്‍ കുറ്റിപ്പുറത്ത് ദേശീയാപാതാ സ്ഥലമേറ്റെടുപ്പ് തുടങ്ങി.
പ്രതിഷേധവുമായെത്തിയ സ്ത്രീകളടക്കം നൂറുകണക്കിനാളുകളെ പോലീസ് വലയത്തിലാക്കിയായിരുന്നു സര്‍വ്വേ ജോലികള്‍ ആരംഭിച്ചത്.
ഇന്ന് രാവിലെ ഒമ്പതുമണിയോടെ അസി: കലക്ടര്‍ ജെ അരുണിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ എത്തി –
എന്നാല്‍ പുലര്‍ച്ചെ നാലുമണിക്ക് തന്നെ കനത്ത പോലീസ് സംഘം കുറ്റിപ്പുറത്ത് നിലയുറപ്പിച്ചിരുന്നു’
എട്ടു മണിയായതോടെ പ്രതിഷേധക്കാര്‍ എത്തി തുടങ്ങിയതോടെ ദേശീയ പാതയിലേക്കുള്ള ചെറു റോഡുകളിലെല്ലാം പോലീസ് നിലയുറപ്പിച്ചു –
പ്രകടനം സര്‍വേ സ്ഥലത്തേക്ക് നീങ്ങാന്‍ ശ്രമം നടത്തിയെങ്കിലും ഹൈവേ ജംക്ഷനു സമീപം റോഡിനു കുറുകെ വലയം തീര്‍ത്ത് പോലീസ് തടഞ്ഞു.പോലീസിന്റെ ‘പഴുതടച്ച സുരക്ഷയില്‍ വിവിധയിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘത്തിന് സര്‍വേ ജോലികള്‍ എളുപ്പത്തില്‍ നടത്താന്‍ കഴിഞ്ഞു.
ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി സി.ഐ.മാര്‍,എസ്.ഐമാര്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പോലീസുകാരാണ് നിലയുറപ്പിച്ചിരുന്നത്.
റയില്‍വേ മേല്‍പ്പാലത്തിനടുത്ത് വലതുഭാഗത്തായി മൂന്നുംഇടതുഭാഗത്തായി രണ്ടും തൂണുകള്‍ സ്ഥാപിച്ചാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്.
പ്രതിഷേധം പല ഘട്ടങ്ങളിലും പോലീസുമായി ഉന്തിലും തള്ളി ലും എത്തിയപ്പോള്‍ദേശീയ പാതയില്‍ ഇടവിട്ട് ഗതാഗത സ്തംഭനവുമുണ്ടായി വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി. ഐപി.ഡി.പി.
വ്യാപാരി വ്യവസായി നേതാക്കളാണ് സമരക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നത്.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]