കോഡൂര്‍ പഞ്ചായത്തില്‍ നികുതി പിരിവ് നൂറ് ശതമാനം

കോഡൂര്‍ പഞ്ചായത്തില്‍  നികുതി പിരിവ്  നൂറ് ശതമാനം

മലപ്പുറം: കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് തനത് വര്‍ഷത്തെ നികുതി പിരിവ് നൂറ് ശതമാനം പൂര്‍ത്തീകരിച്ചു. അഞ്ചര കോടിയോളം രൂപയാണ് ഈവര്‍ഷം നികുതി ഇനത്തില്‍ പിരിച്ചെടുത്തത്. ഗ്രാമപ്പഞ്ചയാത്തിന്റെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷിക പദ്ധതികള്‍ക്കുമാണ് ഈ തുക ചെലവഴിക്കുക.
ഒന്നോ രണ്ടോ വര്‍ഷങ്ങളൊഴിച്ചാല്‍ പതീറ്റാണ്ടായി കോഡൂരില്‍ നികുതി പിരിവ് നൂറ് ശതമാനം പൂര്‍ത്തീകരിക്കാറുണ്ട്. എന്നാല്‍ എല്ലാവര്‍ഷവും മാര്‍ച്ച് മാസം അവസാനത്തോടെയാണ് ശതമാനം പൂര്‍ത്തീകരിക്കാറുള്ളത്.
ഈവര്‍ഷം മാര്‍ച്ച് മധ്യത്തോടെ ലക്ഷ്യംകൈവരിക്കാനായത് വലിയ നേട്ടമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിയും സെക്രട്ടറി കെ. പ്രേമാനന്ദനും പറഞ്ഞു. ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെയും ജീവനക്കാരുടെയും അത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഈ ആത്മാര്‍ത്ഥ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതിനോടൊപ്പം തുടര്‍നടപടി ഒഴിവാക്കി പഞ്ചായത്തുമായി സഹകരിച്ച എല്ലാ നികുതി ദായകരോടും നന്ദിയറിയിക്കുന്നതായും പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.

Sharing is caring!