സലാം ദാരിമി മഞ്ഞപ്പറ്റ മക്കയില്‍ നിര്യാതനായി

സലാം ദാരിമി മഞ്ഞപ്പറ്റ  മക്കയില്‍ നിര്യാതനായി

മഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ മുശാവറ അംഗവും മഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ മഞ്ഞപ്പറ്റ ഏറാംതൊടിക അബ്ദുസലാം ദാരിമി(57) മക്കയില്‍ നിര്യാതനായി. കുടുംബസമേതം ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: റംല. മക്കള്‍: റഫീഖ്(എസ്.കെ.എസ്.എഫ് എളങ്കൂര്‍ ക്ലസ്റ്റര്‍ ട്രഷറര്‍), റശാദ് ഹുദവി(എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് സെക്രട്ടറി), റാഷിദ, റാജിഹ. മരുമക്കള്‍: വജീഹുദ്ധീന്‍ വാഫി(ആലത്തൂര്‍പടി), ഹിസ്ബുല്ല (പനങ്ങാങ്ങര). മരുമകള്‍: മുഹ്സിന (കിടങ്ങഴി). സുന്നി യുവജന സംഘം മണ്ഡലം വൈസ് പ്രസിഡന്റ്, ജംഇയ്യത്തുല്‍ മുദരിസീന്‍ മണ്ഡലം ജോ.സെക്രട്ടറി, മഞ്ഞപ്പറ്റ ജുമാമസ്ജിദ് പ്രസിഡന്റ്, ഹയാത്തുല്‍ ഇസ്്ലാം മദ്റസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച് വരികയായിരുന്നു. നിരവധി മഹല്ലുകളില്‍ ഖാസിയായും മുദരിസുമായുമായി സേവനം ചെയ്ത അദ്ദേഹം നിലവില്‍ എടക്കര പാലത്തിങ്ങല്‍ ജുമാ മസ്ജിദില്‍ ഖാസിയും മുദരിസുമായി സേവനമനുഷ്ടിച്ച് വരുകയായിരുന്നു. ഖബറക്കം മക്കയില്‍ നടക്കും.
ഫോട്ടോ..സലാം ദാരിമി

Sharing is caring!