മലപ്പുറം ജില്ലയിലെ 8സ്ഥലങ്ങളിലെ ജ്വല്ലറികളില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തു
എടപ്പാള്‍: മലപ്പുറം ജില്ലയിലെ എട്ടു പട്ടണങ്ങളിലെ ഒമ്പതു ജ്വല്ലറികളില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണം തട്ടിയെടുത്തു.
രണ്ടു വനിതകളടക്കമുള്ള ആറംഗ സംഘമാണ് ഉടമകളെ കബളിപ്പിച്ച് തട്ടിപ്പു നടത്തിയത്. എല്ലാ ജ്വല്ലറികളിലും ഒരേ തരത്തിലാണ് തട്ടിപ്പു നടത്തിയിരിക്കുന്നത് സംഘത്തിലെ ഒരു വനിത അധ്യാപികയായും ഒരാള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായും ചമഞ്ഞാണ് വന്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. വളാഞ്ചേരിക്കടുത്ത കൊട്ടാരം സ്വദേശിയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് ജ്വല്ലറി ഉടമകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
തവനൂര്‍ കാലടിയിലുള്ളവരാണ് തട്ടിപ്പു സംഘത്തിലെ കണ്ണികള്‍ ജില്ലയിലെ കോട്ടയ്ക്കല്‍, പുത്തനത്താണി, കാടാമ്പുഴ, വളാഞ്ചേരി , കുറ്റിപ്പുറം, എടപ്പാള്‍, നരിപ്പറമ്പ് , ചങ്ങരംകുളം എന്നീ പട്ടണങ്ങളിലെ ജ്വല്ലറികളില്‍ നിന്നാണ് ആ ഭരണങ്ങള്‍ നഷ്ടപ്പെട്ടത്.എടപ്പാളിലെ രണ്ടു ജ്വല്ലറികളിലാണ് തട്ടിപ്പു നടത്തിയത്.
പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ സ്വര്‍ണ്ണാഭരണ നിര്‍മാണം നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയായ സേട്ടുവാണ് തട്ടിപ്പു സ്വര്‍ണ്ണം സംഘത്തില്‍ നിന്ന് വാങ്ങിയതെന്ന് ജ്വല്ലറി ഉടമകള്‍ തിരിച്ചറിഞ്ഞതായി പറയുന്നു.
തട്ടിപ്പു സംഘത്തിന്റെ ഫോട്ടൊകള്‍ ജ്വല്ലറകളിലെ സി.സി.ടി.വി.ക്യാമറകളില്‍ നിന്ന് ശേഖരിച്ച ജ്വല്ലറി ക്കാര് പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.അധ്യാപികയെന്നു പറയുന്ന യുവതി മറ്റൊരു സ്ത്രീയെ കൂടെ കൊണ്ടുവന്ന് മകളാണെന്നാണ് എല്ലായിടത്തും പരിചയപ്പെടുത്തിയിരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിലെ ഉലോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ കാലടി സ്വദേശിയാണ് ഇടനിലക്കാരന്.
അധ്യാപികയുടെ മകളുടെ വിവാഹത്തിനെന്ന പറഞ്ഞ് ഇരുപതു പവന് സ്വര്‍ണ്ണാഭരണം ആദ്യം വാങ്ങിയപ്പോള്‍ പണം പൂര്‍ണ്ണമായും നല്കി.
പിന്നീടാണ് മറ്റൊരു മകളുടെ വിവാഹത്തിനെന്നു പറഞ്ഞ് മുപ്പതു പവന് വരെ കൈക്കലാക്കിയത്.ആദ്യ ഇടപാടിലെ വിശ്വാസം കാരണം രണ്ടാമത്തെ ഇടപാട് കടമായിരുന്നു.പണം ലഭിക്കാതായതോടെ ജ്വല്ലറി ഉടമകള്‍ അന്വേഷണം നടത്തിയപ്പോഴാണ് ഒട്ടേറെപ്പേരെ സംഘം വഞ്ചിച്ചതായി പുറത്തറിഞ്ഞത്.
ജ്വല്ലറി ഉടമകളെല്ലാം തന്നെ തട്ടിപ്പിനിരയായത് വ്യക്തമാക്കുന്നുണ്ടെങ്കിലും അടുത്ത ദിവസം പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ‘
തട്ടിപ്പിന്റെ ആദ്യ ഘട്ടത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനുള്ള പണം ഇറക്കുന്നത് ചെര്‍പ്പുളശ്ശേരിയിലെ സേട്ടു വാണത്രെ.
രണ്ടാമത്തെ തട്ടിപ്പിലൂടെ എത്തുന്ന സ്വര്‍ണ്ണം പവന് രണ്ടായിരം രൂപ കുറച്ചാണ് ഇയാള്‍ വാങ്ങുന്നതെന്നും എന്നാല്‍ തട്ടിപ്പു സംഘത്തിലുള്ളവര്‍ക്ക് കിട്ടുന്നത് ലാഭവുമാണെന്ന് തട്ടിപ്പിനിരയായ ഉടമകള്‍ പറയുന്നു
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]