താനൂരിലെ ലീഗ് ഓഫീസ് നേരംവെളുത്തപ്പോള്‍ സി.പി.എം ഓഫീസായി

മലപ്പുറം: താനൂര്‍ ആല്ബസാറിലെ മുസ്ലിംലീഗ് ഓഫീസനകത്തും പുറത്തെ ചുമരിലും സി.പി.ഐ, ഡി.വൈ.എഫ്.ഐ എന്ന് പെയ്ന്റ്കൊണ്ട് വ്യാപകമായി എഴുതിയ നിലയില്‍. ഇരുട്ടിന്റെ മറവിലാണ് ഇത്തരത്തില്‍ ചെയ്തിട്ടുള്ളത്. സംഭവം അറിഞ്ഞ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാവിലെതന്നെ ഓഫീസില്‍ തടിച്ചുകൂടി. പിന്നീട് മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ താനൂര്‍ സി.ഐക്ക് പരാതി നല്കി.
താനൂര്‍ തീരദേശത്ത് ഒരുവര്‍ഷത്തിലധികമായി മുസ്ലിംലീഗ്-സി.പി.എം അക്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മാസങ്ങളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് താനൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തുവരികയാണ്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]