മരിച്ചയാളുടെ കുടുംബത്തിന് സഹായവുമായി മമ്മുട്ടി
എടപ്പാള്: ഫ്ളക്സ് സ്ഥാപിക്കുന്നതിനിടെ കമുക് തലയില് വീണ് മരിച്ചയാളുടെ കുടുംബത്തിന് സഹായവുമായി സിനിമാ നടന് മമ്മുട്ടി. കഴിഞ്ഞ ഡിസംബറില് എടപ്പാള് ഗോവിന്ദ തിയറ്ററിലാണ് മമ്മുട്ടിയുടെ കൂറ്റന് ഫ്ളക്സ് സ്ഥാപിക്കുന്നതിനിടെ നന്നംമുക്ക് മുതുകാട് നെല്ലിക്കല് ഷിനോജ് കമുക് തലയില് വീണ് മരിച്ചത്.
കുടുംബത്തിന്റെ അത്താണിയായിരുന്നു മരണപ്പെട്ട ഷിനോജ്. ഫ്ളകസ് സ്ഥാപിക്കുന്നതിന് കരാര് എടുത്ത വ്യക്തിയായിരുന്നു ഷിനോജ്. കുറ്റിപ്പുറം തൃക്കണാപുരത്തെ പതഞ്ജലി ഹെര്ബല്സ് ഡയറക്ടര് ജ്യോതിഷ് കുമാറാണ് സഹായധനം ലഭ്യമാക്കാന് ഇടപെട്ടത്.
എറണാകുളത്ത് ഷൂട്ടിങ് ലൊക്കേഷനില് വച്ച് മമ്മുട്ടി തുക കൈമാറി. ഷിനോജിന്റെ അമ്മയും ബന്ധുക്കളും തുക സ്വീകരിക്കുന്നതിന് എറണാകുളത്ത് എത്തിയിരുന്നു. 1.25 ലക്ഷം രൂപയുടെ ചെക്കാണ് നടന് കുടുംബത്തിന് നല്കിയത്.
RECENT NEWS
എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്ഡിഎഫ് സര്ക്കാര് സ്മാര്ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില് യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്കുന്നതോടെ പരാജയം [...]