ലീഗിനെതിരെ കൊലപാതക ആരോപണം ഇല്ല

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ കൊലപാതക ആരോപണം ഇല്ലെന്ന് കോണ്‍ഗസ് എംഎല്‍എ വിപി സജീന്ദ്രന്‍. ലീഗിന് ആകെയുള്ളത് ഈറ്റിങും മീറ്റിങും മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗുകാര്‍ 44 കൊലപാതകങ്ങള്‍ നടത്തിയെന്ന മന്ത്രി കെടി ജലീലിന്റെ ആരോപരണത്തിനെതിരെ സംസാരിക്കുകയായിരുന്നു എംഎല്‍എ.
മുസ്‌ലിം ലീഗിനെതിരെ കൊലപാത ആരോപണവുമായി മന്ത്രി കെടി ജലീല്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വരികയും ചെയ്തരുന്നു. ഇതിനിടെയാണ് വിപി സജീന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശമുണ്ടായത്. ലീഗിനെതിരെ ആരും കൊലപാതക ആരോപണം ഉന്നയിച്ചിട്ടില്ല. അവര്‍ ആകക്കൂടി ചെയ്യുന്നത് മീറ്റിങ്ങും പിന്നെ ഈറ്റിങ്ങുമാണ്. വിപി സജീന്ദ്രന്റെ വാക്ക് കേട്ടതോടെ ഭരണപക്ഷം കൂട്ടച്ചിരിയോടെ ഡസ്‌ക്കിലടിച്ച് ്‌സ്വീകരിച്ചു.
ജലീലിന്റേത് ഇല്ലാത്ത ആരോപണമണെന്നും പ്രാദേശിക വിഷയത്തിലുള്ള കൊലപാതകങ്ങളും മറ്റും ലീഗിന്റെ തലയില്‍ കെട്ടി വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ലീഗിനെതിരായ ആരോപണം രേഖയില്‍ നിന്നും നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ആലോചിക്കാമെന്ന് സ്പീകര്‍ സഭയെ അറിയിക്കുകയും ചെയ്തു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന് അങ്കണവാടികളും സ്മാര്ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന് അങ്കണവാടികളും സ്മാര്ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്വഹിച്ചു. എയര്കണ്ടീഷന്, സ്മാര്ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്, ശിശു സൗഹൃദ [...]