കൊണ്ടോട്ടിയിലെ ഹോട്ടല്‍ ഉടമ തൂങ്ങി മരിച്ചു
മഞ്ചേരി: കൊണ്ടോട്ടിയിലെ ഹോട്ടല്‍ ഉടമ തൂങ്ങി മരിച്ച നിലയില്‍. കൊണ്ടോട്ടി കോട്ടപ്പറമ്പ് ആലങ്ങാടന്‍ മുഹമ്മദിന്റെ മകന് മുഹമ്മദ് ഷാ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകീട്ട് വീടിനടുത്തുള്ള വിറകു പുരക്കകത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി പൊലീസ് ഇന്‍ക്വസ്ററ് നടത്തിയ മൃതദേഹം ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. ഭാര്യ: ആയിഷാബി, മക്കള്‍: റിയാസ്, ജര്‍ഷാദ്, അജ്മല്‍, സമീറ, റസീന, സാജിത. മരുമക്കള്‍: സലീം കൊടിമരം, ബഷീര്‍ ഒഴുകൂര്‍, ബഷീര്‍ നീറാട്.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]