പട്ടിക്കാട്ടെ വീട്ടമ്മ വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ചു

പട്ടിക്കാട്ടെ വീട്ടമ്മ വീടിനടുത്തുള്ള  പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ചു

മഞ്ചേരി: വീട്ടമ്മയെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടിക്കാട് അരക്കുപറമ്പ് മാടമ്പാറ പുളിക്കല്‍ അയ്യപ്പന്റെ ഭാര്യ വത്സല (47) നെയാണ് വീടിനടുത്തുള്ള പറമ്പിലെ മരത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. പെരിന്തല്‍മണ്ണ എസ് ഐ ഖമറുദ്ദീന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മക്കള്‍: അനൂപ്, അനീഷ്. മരുമകള്‍: ആതിര.

Sharing is caring!