സൗഹൃദങ്ങളുടെ മൂല്യം മറക്കുമ്പോള്‍ അന്തരീക്ഷം മലിനമാകുന്നു: മന്ത്രി ജലീല്‍

സൗഹൃദങ്ങളുടെ  മൂല്യം മറക്കുമ്പോള്‍ അന്തരീക്ഷം  മലിനമാകുന്നു:  മന്ത്രി ജലീല്‍

എടപ്പാള്‍: സൗഹൃദങ്ങളുടെ മൂല്യം അമൂല്യമാണെന്നും അത് മറക്കുമ്പോഴാണ് അന്തരീക്ഷം മലിനമാകുന്നതെന്നും മന്ത്രി ഡോ.കെ .ടി.ജലീല്‍ അഭിപ്രായപ്പെട്ടു. സ്‌നേഹവും കൂട്ടായ്മയും സമാധാനം വരുത്തുന്നതിലെ മുഖ്യ ഘടകമാണെന്നും മനി പറഞ്ഞു ‘

അണ്ണക്കമ്പാട് കായലോരം റെസിഡന്‍സ് അസോസിയേഷന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി അസോസിയേഷന്‍ പ്രസിഡന്റ്‌സൈദ് അഹമ്മദ് അധ്യക്ഷത വഹിച്ചു.സനല്‍ കൊട്ടാരത്തില്‍, സെക്രട്ടറി മുകുന്ദന്‍ വാര്‍ഡ് മെമ്പര്‍ ബാബുരാജ്,ഡോക്ടര്‍ കിരാതമൂര്‍ത്തി ,ആമിന ടീച്ചര്‍ പ്രസംഗിച്ചു.കുട്ടികളുടെ കലാപരിപാടികള്‍ നടത്തി.

Sharing is caring!