വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍ മലപ്പുറത്തെ വഴിയോര കച്ചവടക്കാര്‍

വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍ മലപ്പുറത്തെ   വഴിയോര കച്ചവടക്കാര്‍

മലപ്പുറം: കടുത്ത ചൂടിന് ആശ്വാസമായി വഴിയോര കച്ചവട ക്ഷേമസമിതി (എഫ്.ഐ.ടി.യു) വഴിയോരത്ത് കുടിവെള്ളമൊരുക്കും. ‘തണ്ണീര്‍ കുടം’ എന്ന പദ്ധതിയിലൂടെ ജില്ലയില്‍ 100ല്‍ പരം കുടിവെള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
കേരളത്തില്‍ കടുത്ത ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏകദേശം 40 ഡിഗ്രിക്ക് മുകളിലാണിപ്പോള്‍ ഊഷ്മാവ്. പ്രതിദിനം ചൂട് വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍, കേരളം ചൂട് കൊണ്ട് ഉരുകി വീഴുമെന്ന അവസ്ഥയാണുള്ളത്.
ഇത്തരമൊരു സാഹചര്യത്തിലാണ് പൊതുജനത്തിന് ആശ്വാസമേകുക എന്ന ഉദ്ദേശ്യത്തോടെ വഴിയോര കച്ചവട ക്ഷേമ സമിതി (എഫ്.ഐ.ടി.യു), തണ്ണീര്‍ കുടം പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം മൂലം കരയോടൊപ്പം, കടലിലും ചൂട് കൂടിയതോടെ മത്സ്യലഭ്യതയില്‍ ഏറെ കുറവുണ്ടായിട്ടുണ്ട്. മത്സ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികള്‍ ഇതുമൂലം ഒഴിഞ്ഞ വലയുമായാണ് തീരത്തെത്തുന്നത്. ചൂട് വര്‍ധിച്ചതോടെ കടലിനടിയിലെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റം മൂലം ചെറുമത്സ്യങ്ങള്‍ മറ്റിടങ്ങിലേക്ക് മാറ്റുന്നതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഇതു മൂലം വലിയ ബോട്ടുകള്‍ നഷ്ടം ഭയന്ന് ഉള്‍ക്കടലില്‍ പോകാതെ കരയോട് ചേര്‍ന്നാണ് മീന്‍ പിടിക്കുന്നത്.ഇതോടെ ചെറുതോണികളില്‍ മീന്‍ പിടിച്ച് ഉപജീവനം നടത്തുന്നവര്‍ക്ക് മീന്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ട്. നഷ്ടം മൂലം പകുതി തൊഴിലാളികളുമായാണ് പല ബോട്ടുകളും കടലിലിറങ്ങുന്നത്.കഴിഞ്ഞ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിലിറങ്ങിയവര്‍ക്ക് ഇതുവരെ കാര്യമായി മത്സ്യം ലഭിച്ചിട്ടില്ല. ട്രോളിംഗ് നിരോധന സമയത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പലരും ബോട്ടിന്റെ അറ്റകുറ്റപണികള്‍ നടത്തിയത്. ബാങ്കില്‍ നിന്നും വായ്പയെടുത്തും, സ്വര്‍ണ്ണം പണയപ്പെടുത്തിയും അറ്റകുറ്റപണികള്‍ നടത്തിയവര്‍ക്ക് ഇതു പോലും നികത്താനായില്ലെന്നാണ് ബോട്ടുടമകളുടെ പരാതി. മിക്ക തൊഴിലാളികളും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മറ്റു പണികളാണ് ചെയ്യുന്നത്. വറുതിക്കിടയില്‍ ചൂടിന്റെ കാഠിന്യം മൂലം മത്സ്യങ്ങള്‍ ഇല്ലാതായത് തൊഴിലാളികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.

Sharing is caring!