ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത
മലപ്പുറം: ജില്ലയിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി കേരള ബ്ലാസ്റ്റേഴ്സും ഗോകുലം എഫ്സിയും. മലപ്പുറത്തിന്റെ മിന്നും താരങ്ങളെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്സും ഹോം ഗ്രൗണ്ട് മഞ്ചേരിയിലേക്ക് മാറ്റി ഗോകുലം കേരള എഫ്സിയും തീരുമാനമെടുത്തു. മുംബൈ എഫ്സിയുടെ സക്കീറിനെയും നോര്‍ത്ത് ഈസ്റ്റിന്റെ അബ്ദുല്‍ ഹക്കുവിനെയും ടീമിലെത്തിച്ചതിന് പിന്നാലെയാണ് അനസ് എടത്തൊടികയുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചര്‍ച്ച നടത്തിയത്. താരം വരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാവും.
ഒരു വര്‍ഷത്തിന് ശേഷം ഗോകുലം കേരള എഫ്സി മഞ്ചേരിയിലേക്ക് തിരിച്ച് വരുന്നതാണ് അടുത്ത സന്തോഷ വാര്‍ത്ത. ക്ലബ്ബിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മലപ്പുറത്തേക്ക് വീണ്ടും വരാന്‍ കാരണം ഫുട്ബോള്‍ പ്രേമികള്‍ തന്നെ. മഞ്ചേരി ഹോം ഗ്രൗണ്ടായി തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതി പ്രശ്നത്തില്‍ കുടുങ്ങി കോഴിക്കോട് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തേക്ക് ഗ്രൗണ്ട് എടുത്തതായി പരിശീലകന് ബിനോ ജോര്‍ജാണ് സൂചന നല്‍കിയത്.
പുതിയ മൂന്ന് താരങ്ങള്‍ കൂടി വരുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ മലപ്പുറം സാനിധ്യം ആറാവും. ജിഷ്ണു ബാലകൃഷ്ണന് എംഎസ് സുജിത്ത് എന്നിവരാണ് ടീമിലുള്ള മറ്റു മലപ്പുറത്തുകാര്‍. ഇത് കൂടാതെ കൂടുതല്‍ യുവതാരങ്ങളെയും ജില്ലയില്‍ നിന്നും ക്ലബ്ബ് നോട്ടമിടുന്നുണ്ട്. അതേ സമയം അന്റോണിയോ ജര്‍മന്‍ അടക്കമുള്ള കൂടുതല്‍ വിദേശതാരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഗോകുലം മാനേജ്മെന്റ്
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]