കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
തിരൂരങ്ങാടി: ദേശീയപാതയിലെ കൊളപ്പുറത്തിനടുത്ത് വി.കെ.പടി അരീത്തോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഫറോഖ് കോളജ് കുറ്റൂളങ്ങാടിയിലെ മന്നങ്ങോട്ടില് കാനങ്ങാട്ടില് ലോഹിദാക്ഷന്റെ മകന് അശ്വിന്(27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പുളിക്കല്‍ സ്വദേശി ഫസലുറഹ്മാ(26)നെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാംകുളത്തുനിന്നും ഫറോക്കിലേക്ക് ബൈക്കില്‍ വരുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. പരുക്കേറ്റ ഇരുവരെയും കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും അശ്വിന് മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടത്തി. മാതാവ്: മാലിനി. സഹോദരന്: സച്ചിന്.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]