പോളിയോ തുള്ളിമരുന്ന് വിതരണം തുടങ്ങി
മലപ്പുറം: ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം മേല്‍മുറി അങ്കണവാടിയില്‍ വെച്ച് എം.എല്‍.എപി.ഉബൈദുള്ള നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മലപ്പുറം നഗരസഭ ചെയര്‍ പേഴ്സണ്‍ സി.എച്ച്.ജമീല ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമ കുഞ്ഞിതു തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന സ്വാഗത പ്രഭാഷണവും ആര്.സി.എച്ച് ഓഫീസര്‍ ഡോ.ആര്. രേണുക നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ഷിബുലാല്‍, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രതിനിധി ഡോ.അക്ബര്‍, റോട്ടറി ക്ലബ് മുന്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ ശ്രീ.രാജഗോപാല്‍, ഐ.എം.എ പ്രതിനിധി ഡോ.പരീത്, മലപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കേശവനുണ്ണി, ജില്ലാ നേഴ്സിംഗ് ഓഫീസര്‍ ശോഭ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രമീള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പള്‍സ് പോളിയോ പരിപാടിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി ജില്ലയിലെത്തിയ സംസ്ഥാന നിരീക്ഷക ഡോ.സുജാത പരിപാടിയില്‍ പങ്കെടുക്കുകയും വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ മണി.എം.പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. 8.30 മണിയോടെ ബൂത്തിലെ 80% കുട്ടികളും ബൂത്തിലെത്തി പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചു. പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബ് അംഗങ്ങള്‍ അങ്കണവാടി പ്രവര്‍ത്തക, ആശ പ്രവര്‍ത്തക എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ പരിപാടി വന്‍ വിജയമാക്കി. രാവിലെ 8 മണിക്ക് മുന്‍പെ തന്നെ പ്രദേശത്തെ എല്ലാ വീടുകളിലെയും 5 വയസ് വരെ പ്രായമുള്ള കുട്ടികള്‍ സഹിതം അമ്മമാരും മറ്റു രക്ഷിതാക്കളും മുതിര്‍ന്ന കുട്ടികളും ഉത്ഘാടനകേന്ദ്രത്തില് എത്തുകയും ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ബാന്റ് മേളം പരിപാടിക്ക് കൊഴുപ്പേകി. ആശ പ്രവര്‍ത്തക സുലേഖയുടെ നേതൃത്വത്തില്‍ മലപ്പുറത്തെ ദുബായ് ഗോള്‍ഡ്, ഹസീന ഗോള്‍ഡ്, ജിടെക് കമ്പ്യൂട്ടര്‍, ഹോട്ടല്‍ ഡെലീഷ്യ, എ.എം. ടെക്സറ്റയില്‍സ്, കൈത്താങ്ങ് ക്ലബ് മേല്‍മുറി, എന്നീ സ്ഥാപനങ്ങളില്‍ നിന്നും സ്പോണ്സര്ഷിപ്പിലുടെ സമ്മാനങ്ങളും മറ്റും ശേഖരിക്കുകയും, പോളിയോ നല്കിയ എല്ലാ കുട്ടികള്‍ക്കും എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, നഗരസഭ ചെയര്‍പേഴ്സണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പ്രദേശത്തെ ക്ലബ് അംഗങ്ങളുടെയും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പള്‍സ് പോളിയോ ബൂത്ത് തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചത് മറ്റ് ബൂത്തുകള്‍ക്ക് മാതൃകയായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ പരിപാടി വന്‍ വിജയമാക്കിയതിന് പ്രദേശത്തെ എല്ലാവരെയും ജനപ്രതിനിധികളും ജില്ലാ മെഡിക്കല്‍ ഓഫീസറും അഭിനന്ദിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]