ദേശീയ അവാര്‍ഡിന്റെ നിറവില്‍ താമരക്കുഴി വാര്‍ഡ് കുടുംബശ്രീ

ദേശീയ അവാര്‍ഡിന്റെ നിറവില്‍ താമരക്കുഴി വാര്‍ഡ് കുടുംബശ്രീ

മലപ്പുറം: ശുചിത്വമേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നഗര ഉപജീവന മിഷന്‍ ഏര്‍പ്പെടുത്തിയ സ്വച്ഛത എക്സലന്‍സ് ദേശീയ അവാര്‍ഡ് മലപ്പുറം നഗരസഭയിലെ താമരക്കുഴി വാര്‍ഡ് കുടുംബശ്രീ എ.ഡി.എസിന്. ഈ മാസം ഇരുപത്തിമൂന്നിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ്ഭവന നഗരകാര്യവകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി എ.ഡി.എസ് അവാര്‍ഡ് സമ്മാനിക്കും.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കുടുംബശ്രീ എ.ഡി.എസുകള്‍ മുഖേന നഗരസഭാപ്രദേശങ്ങളിലെ ശുചിത്വമേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദേശീയ അവാര്‍ഡ്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, കാലടി, കുളത്തൂര്‍, പുന്നയ്ക്കാമുഗള്‍, മലപ്പുറം ജില്ലയിലെ താമരക്കുഴി, മൂന്നാംപടി, കൊടുങ്ങല്ലൂരിലെ ചാപ്പാറ എന്നീ എ.ഡി.എസുകള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ടോയ്ലെറ്റുകളുടെ നിര്‍മാണം, പ്ലസ്റ്റിക് മാലിന്യത്തിന്റെ പുനരുപയോഗം, ജലസ്രോതസുകളുടെ ശുദ്ധീകരണം, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനായി വെക്ടര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, മഴക്കാല പൂര്‍വ ശുചീകരണം എന്നിങ്ങനെ ശുചിത്വവും പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി നഗരസഭാ വാര്‍ഡുതലത്തില്‍ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ അംഗീകാരം ലഭിച്ചിട്ടുള്ളത്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഹരിത.വി.കുമാര്‍, അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് കേരളത്തിലെ വിവിധ നഗരസഭകളില്‍ നിന്നും ലഭിച്ച ഇരുനൂറ്റി ആറ് അപേക്ഷകളില്‍ നിന്നും ഇരുപത്തിയൊന്ന് എന്‍ട്രികള്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലെ ഭവന നഗരകാര്യ മന്ത്രാലയത്തിലേക്ക് അവാര്‍ഡ് നിര്‍ണയത്തിനായി അയച്ചത്. തുടര്‍ന്ന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിദഗ്ധര്‍ അവാര്‍ഡിനായി നിര്‍ദേശിക്കപ്പെട്ട ഇരുപത്തിയൊന്ന് എ.ഡി.എസുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കേരളത്തില്‍ നിന്നുളള താമരക്കുഴി അടക്കമുള്ള എ.ഡി.എസുകളെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

മലപ്പുറം നഗരസഭയിലെ നഗര ഹൃദയത്തിലുള്ള താമരക്കുഴി വാര്‍ഡില്‍ നഗരസാദ നടപ്പിലാക്കിയ മാലിനാ മുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നത് കുടുംബശീ അംഗങ്ങളാണ്.
90 പോട്ട് കമ്പോസ്റ്റുകള്‍, 15 പൈപ്പ് കമ്പോസ്റ്റുകള്‍, രണ്ട് ബയോ ഗ്യാസ് പ്ലാന്റ് എന്നിവ വാര്‍ഡിലെ മാലിന്വ സംസ്‌കരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇ വേസ്റ്റും സൂക്ഷിക്കാന്‍ വാര്‍ഡിലെ 450 ഓളം വീടുകള്‍ക്കും ചണ ബാഗ് നല്‍കിയിട്ടുണ്ട്. ഇതില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ മാസത്തില്‍ ഒരു തവണ നഗരസാദ കൊണ്ടു പോകുന്നു ‘. കൂടാതെ എല്ലാ വീട്ടുകാര്‍ക്കും രണ്ട് വീതം തുണി സഞ്ചിയും നല്‍കിയിട്ടുണ്ട്. വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകരാണ് മുന്നിട്ടിറങ്ങുന്നത്.

ഒരു കാലത്ത് നഗരത്തിലെ മാലിന്വക്കുഴി എന്നറിയപ്പെട്ട താമരക്കുഴി മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ ദേശീയ ബഹുമതിയിലെത്തുന്നത് നാട്ടുകാരുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം കൊണ്ടാണ്. ഇ കെ രഞ്ജിനി പ്രസിഡണ്ടും ടി ഉമെബാന്‍ സെംട്ടറിയുമായ എ ഡി എസിന് കീഴില്‍ 7 അയല്‍കൂട്ടങ്ങളുണ്ട്. വാര്‍ഡിലെ തലവേദനയായി മാറിയ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ നാട്ടുകാര്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതിന് ലഭിച്ച അംഗീകാരമാണിതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ അറിയിച്ചു.

Sharing is caring!