കെടി ജലീല് വാക്ക് പാലിച്ചു; മുനീറിന് വീടായി
മഞ്ചേരി: മന്ത്രി കെടി ജലീലല് വാക്ക് പാലിച്ചതോടെ മുനീറിന് വീടായി. കഴിഞ്ഞ വര്ഷം മലപ്പുറം കല്കടറേറ്റില് വച്ച് നിവേദനം നല്കിയ മുനീറിന് മന്ത്രി നല്കിയ വാക്കായിരുന്നു ഒരു വര്ഷം കൊണ്ട് വീടെന്നത്. വീട് ലഭിച്ചില്ലെങ്കില് തന്നെ വിളിക്കാന് അദ്ദേഹം സ്വന്തം മൊബൈല് നമ്പറും കുറിച്ച് നല്കിയിരുന്നു. മന്ത്രിയുടെ അഭ്യാര്ഥനയെ തുടര്ന്ന് അദ്ദേഹത്തിന്റെ സുഹൃത്തുകളും സമനസ്കരും ചേര്ന്നാണ് മുനീറിന് വീട് നല്കിയത്. രണ്ട് കിടപ്പുമുറിയും അടുക്കളും അതിഥി മുറിയുമുള്ള വീടിന്റെ നിര്മാണം നടത്തിയത് ലെന്സ്ഫെഡാണ്.
ഭിന്നശേഷിക്കാരനായ പുല്പ്പറ്റ തൃപ്പനച്ചി മുത്തനൂര് പാപ്പുവീട്ടില് എംടി മുനീര് വീടിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. പലരുടെയും സഹായത്തോടെ തറകെട്ടിയെങ്കിലും നിര്മാണം പൂര്ത്തിയാക്കാന് കഴിഞ്ഞില്ല. കഴിഞ്ഞ ജൂലൈയില് കലക്ടറെ കാണാനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി മന്ത്രിയെ കണ്ടത്. തുടര്ന്ന് വീട് നിര്മാണം പൂര്ത്തിയാക്കാന് സഹായിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കുകകയായിരുന്നു.
വീട് നിര്മാണത്തിന് സഹായിച്ചവര്ക്ക് മന്ത്രി അറിയിച്ചു.
RECENT NEWS
സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി മുസ്ലിം ലീഗ് എംപിമാര് ചര്ച്ച നടത്തി. പാര്ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര് പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]