അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറത്തെ അദ്ധ്യാപകന് മരിച്ചു
തിരൂരങ്ങാടി: അപകടത്തില്‍ പരിക്കുപറ്റി ചികിത്സയിലായിരുന്ന മൂന്നിയൂര്‍ കുന്നത്ത്പറമ്പ് എ.എം.യു.പി സ്കൂള്‍ അധ്യാപകനും, കരിപറമ്പ് സ്വദേശി പരേതനായ കുന്നുമ്മല്‍ ചെങ്ങണാത്ത് മൊയ്തീന്‍കുട്ടിയുടെ മകനും, കളത്തിങ്ങല്പാറയില് താമസക്കാരനുമായ കുന്നുമ്മല്‍ ഉസ്മാന് മാസ്റ്റര്‍ (43) മരിച്ചു.
ഫെബ്രുവരി 11ന് കോഴിക്കോട് പൊറ്റമ്മല്വെച്ച് നടന്ന ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കോയമ്പത്തൂര്‍ ഗംഗാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാത്രി മരിച്ചു. തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കെ.പി.എസ്.ടി.എ ജില്ലാ കമ്മറ്റി അംഗമായിരുന്നു.
മാതാവ്: ബീഫാത്തിമ.
ഭാര്യ: നജ്മുന്നീസ
മക്കള്‍: നഫ്ജാന്‍, നബ്ഹാന്
സഹോദരങ്ങള്‍: ജബ്ബാര്‍ മാസ്റ്റര്‍ ( മദര്‍ ഒപ്റ്റിക്കല്‍സ് ചെമ്മാട് ),
മുഹമ്മദലി, അബ്ദുല്‍ കരീം (ഇരുവരും സൗദി), ഇസ്മായില്‍, യാഷിഖ് (ഹൈലൈറ്റ് ഗ്രൂപ്പ്).
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




