മഞ്ചേരിയിലെ വാര്‍ഡ് കൗണ്‍സിലര്‍ മരിച്ചു
മഞ്ചേരി: ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി മെമ്പറും മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്‍ഡ് കൗണ്‍സിലറുമായ എന്‍ പി രാമചന്ദ്രന് എന്ന മാനുട്ടി (63) നിര്യാതനായി. 1983ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് യു ഉത്തമനെ പരാജയപ്പെടുത്തി കരുവമ്പ്രം വാര്‍ഡില്‍ നിന്നും പ്രഥമ നഗരസഭാ കൗണ്‍സില്‍ അംഗമായി. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച മാനുട്ടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ടിച്ചു.
അമ്മുവാണ് ഭാര്യ. മക്കള്‍: ദിപു, ദീപ, ദിവ്യ. മരുമക്കള്‍: നികേഷ്, അഞ്ജു, പരേതനായ വിനോദ് കുമാര്‍.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്, കെ പി സി സി സെക്രട്ടറി വി എ കരീം, ഡിസിസി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ്, മുന്‍ പ്രസിഡണ്ട് ഇ മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി എന്നിവര്‍ വസതിയിലെത്തി ആദരാഞ്ജലികളര്‍പ്പിച്ചു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




