10വയസ്സുകാരിയെ പീഡിപ്പിച്ചമുസ്ലിംലീഗ് കൗണ്‍സിലറുടെ ‘രാജി’ ആവശ്യപ്പെട്ട് മഹിളാ മാര്‍ച്ച്

10വയസ്സുകാരിയെ  പീഡിപ്പിച്ചമുസ്ലിംലീഗ്  കൗണ്‍സിലറുടെ ‘രാജി’  ആവശ്യപ്പെട്ട് മഹിളാ മാര്‍ച്ച്

മഞ്ചേരി : ബാലികയെ ക്രൂരമായി പീഡിപ്പിച്ച മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. ബുധനാഴ്ച രാവിലെ സിഐടിയു സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ വനിതകളുടെ പ്രതിഷേധം ഇരമ്പി. മുത്തച്ഛനോടൊപ്പം താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി 12ാം വാര്‍ഡ് മുസ്ലിംലീഗ് ൗണ്‍സിലറായ കാളിയാര്‍തൊടി കുട്ടന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. റിമാന്റിലായ കുട്ടനോട് രാജി ആവശ്യപ്പെടാനോ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാനോ ഭരണസമിതി കൂട്ടാക്കിയില്ല. പോക്‌സോ നിയമപ്രകാരം പ്രതിചേര്‍ക്കപ്പെട്ട കുട്ടനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും മഹിളാ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം സോഫിയ ഉദ്ഘാടനം ചെയ്തു. സുനിത അധ്യക്ഷയായി. സി വിജയലക്ഷമി, ടി ഖദീജ, വിമല എന്നിവര്‍ സംസാരിച്ചു. സക്കീനബീവി സ്വാഗതവും കൗണ്‍സിലര്‍ മാഞ്ചീരി ഫസ്‌ല നന്ദിയും പറഞ്ഞു.

Sharing is caring!