പത്തടിയോളം ഉയരമുള്ള ഗാലറിയില്‍നിന്നും ഉറക്കത്തിനിടെ താഴെവീണ് മരിച്ചു

പത്തടിയോളം ഉയരമുള്ള ഗാലറിയില്‍നിന്നും ഉറക്കത്തിനിടെ താഴെവീണ് മരിച്ചു

തിരൂരങ്ങാടി: ഗാലറിയില്‍നിന്നും താഴെവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരൂരങ്ങാടി അമ്പലവന്‍ മുഹമ്മദലിയുടെ മകന്‍ ഹനീഫ(32)യാണ് ബുധനാഴ്ച നാലുമണിയോടെ മരിച്ചത്. രാത്രി ഭക്ഷണംകഴിച്ച് പന്ത്രണ്ടുമണിയോടെ സുഹൃത്തുക്കളോടൊപ്പം കാറ്റുകൊള്ളാന്‍ തിരൂരങ്ങാടി മിനിസ്റ്റേഡിയത്തിലെ ഗാലറിയില്‍ കിടക്കുകയായിരുന്നു. പത്തടിയോളം ഉയരമുള്ള ഗാലറിയില്‍നിന്നും ഉറക്കത്തിനിടെ താഴെവീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികത്സായിലിരിക്കെ ഇന്നലെ വൈകീട്ട് നാലുമണിയോടെ മരിച്ചു.
മാതാവ്: പരേതയായ ബീപാത്തു.
ഭാര്യ: ആരിഫ.
മക്കള്‍: ഹന ഫാത്തിമ, അന്‍ഷിദ്, അന്‍സാഫാത്തിമ.
സഹോദരങ്ങള്‍: അബ്ദുല്‍സലാം, ജയ്‌സല്‍, സാക്കിര്‍, സാബിറ, ആദില.
ഖബറടക്കം വ്യാഴം ഉച്ചയ്ക്ക് 2ന് മേലേചിന ജുമാമസ്ജിദ്.

Sharing is caring!