മലപ്പുറത്തെ വിദ്യാര്‍ഥി ചാലിയാറില്‍ മുങ്ങിമരിച്ചു

മലപ്പുറത്തെ വിദ്യാര്‍ഥി  ചാലിയാറില്‍  മുങ്ങിമരിച്ചു

അരീക്കോട്: വിദ്യാര്‍ഥി ചാലിയാറില്‍ മുങ്ങിമരിച്ചു. ഊര്‍ങ്ങാട്ടിരി വടക്കുംമുറി ചെറ്റാലിമ്മല്‍ തിരുത്തിപറമ്പന്‍ അബ്ദുല്‍ കരീമിന്റെ മകന്‍ ഇജാസ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസ്സം രാത്രിയാണ് ചാലിയാറിലെ അരീക്കോട് പാലത്തിന് സമീപത്ത് നിന്നും ഇജാസിനെ കാണാതായത്. പാലത്തിന് സമീപം ഇജാസിന്റെ ബൈക്ക്, ചെരുപ്പ് എന്നിവ കണ്ടെതിനെ തുടര്‍ന്ന് അരീക്കോട് പോലീസും ഫയര്‍ ഫോഴ്സും നടത്തിയ തിരച്ചിലിനിടെ ഇന്ന്‌ രാവിലെ 11.30 ഓടെ അരീക്കോട് പാലത്തിന് സമീപത്ത് നിന്നും പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അരീക്കോട് സ്വകാര്യ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. മാതാവ് : സല്‍മ. സഹോദരന്‍: ശമീം.

Sharing is caring!